കാസര്‍കോട്: മുസ്ളിംലീഗിണ്റ്റെ മതതീവ്രവാദത്തെ തുറന്നെതിര്‍ക്കാന്‍ സിപിഎം ആര്‍ജ്ജവം കാണിക്കാത്തതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം. ഏറ്റവുമൊടുവില്‍ കാസര്‍കോട് കലാപത്തില്‍ റിട്ട.എസ്പി രാംദാസ് പോത്തനെ കുറ്റവിമുക്തനാക്കി സിബിഐ അന്തമറിപ്പോര്‍ട്ട് നല്‍കിയിട്ടും ലീഗിനോട് മൃദുസമീപനം പുലര്‍ത്തുന്ന നേതൃത്വത്തിണ്റ്റെ നിലപാടാണ് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയത്. ലീഗ് ആസൂത്രണം ചെയ്ത കലാപത്തിണ്റ്റെ അനന്തരഫലമാണ് അന്നത്തെ എസ്പിയായിരുന്ന രാംദാസ്പോത്തണ്റ്റെ വെടിയേറ്റ് ലീഗ് പ്രവര്‍ത്തകന്‍ തന്നെ മരിക്കാനിടയായത്. ഇത് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സിബിഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടും കലാപം സംബന്ധിച്ച അന്വേഷണം പോലും സിപിഎം ആവശ്യപ്പെടുന്നില്ല. പകരം ബിജെപി ഇത് രാഷ്‌ട്രീയമായി മുതലെടുക്കുന്നുവെന്ന ‘ആശങ്ക’യാണ് സിപിഎമ്മിന്. നേരത്തെ കലാപം അന്വേഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനെ യുഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ് നിസാര്‍ ഇടതുപക്ഷകാരനാണെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനോ പ്രക്ഷോഭം നടത്താനോ തയ്യാറാകാതിരുന്ന സിപിഎം നിലപാട് അന്ന് വിമര്‍ശന വിധേയമായിരുന്നു. മൂന്നര വര്‍ഷത്തിനുശേഷം ലീഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചിട്ടും പാര്‍ട്ടി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബിജെപിക്കെതിരെ മഞ്ചേശ്വരത്തും കാസര്‍കോട്ടും നടത്തുന്ന വോട്ട് കച്ചവടമാണ് മൗനത്തിനുപിന്നിലെന്നാണ് ആക്ഷേപം. അടുത്തിടെ ഫേസ്ബുക്ക് പരാമര്‍ശത്തിണ്റ്റെ പേരില്‍ ജില്ലയിലെമ്പാടും മുസ്ളിംലീഗിണ്റ്റെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറിയപ്പോഴും സിപിഎം നേതൃത്വം നിശബ്ദരായിരുന്നു. സിപിഎമ്മിണ്റ്റെ അനുഭാവികളും പ്രവര്‍ത്തകരുമുള്‍പ്പെടെ ലീഗിണ്റ്റെ വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. കഴിഞ്ഞ വിഷുദിനത്തില്‍ മഡിയന്‍ പാലക്കിയില്‍ മുസ്ളിംലീഗിണ്റ്റെ താലിബാന്‍ മോഡല്‍ അക്രമത്തിനിരയായതില്‍ സിപിഎം അനുഭാവികള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ അക്രമ സ്ഥലം സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍ പിന്നീട് പിന്‍വലിയുകയായിരുന്നു. അക്രമത്തിനിരയായവരെ പ്രതിച്ചേര്‍ത്ത് പോലീസ് കേസെടുത്തപ്പോഴും സിപിഎം ഇടപെട്ടില്ല. മഡിയനിലും പരിസര പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ലീഗ് നടത്തുന്ന വര്‍ഗ്ഗീയ സ്വഭാവമുള്ള അക്രമങ്ങള്‍ നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ ലീഗിനെ പ്രതിരോധിച്ചപ്പോള്‍ വര്‍ഗ്ഗീയമെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ തന്നെ പിന്തിരിപ്പിച്ചിരുന്നു. രാഷ്‌ട്രീയമായ ഒത്തുതീര്‍പ്പുകളിലൂടെ ലീഗിണ്റ്റെ വര്‍ഗ്ഗീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നുപോലും അണികള്‍ രോഷം കൊള്ളുന്നു. ഇതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് സംഭവത്തെ കലാപമെന്ന് വിശേഷിപ്പിക്കാന്‍ പോലും സിപിഎം മടിക്കുന്നതിനുപിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: