ഡാംബുള്ള: അണ്ടര്‍ 19 ശ്രീലങ്കക്കെതിരായ ആദ്യ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ വിജയം കൈവിട്ടു. രണ്ടാം ഇന്നിംഗ്സില്‍ 247 റണ്‍സ് പിന്നിലായി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്കയുടെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്താനെ ഇന്ത്യന്‍ യുവതാരങ്ങള്ക്കായുള്ളൂ. രണ്ടാം ഇന്നിംഗ്സില്‍ അവര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു.
അവസാന ദിവസം 14 ലങ്കന്‍ വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. 88 റണ്‍സ് നേടിയ സമരവിക്രമയും 62 റണ്‍സ് നേടിയ സുമനസിരിയുമാണ് ഇന്ത്യന്‍ വിജയം തടഞ്ഞത്. ഒടുവില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രമേഷ് മെന്‍ഡിസും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. അവസാന വിക്കറ്റില്‍ മെന്‍ഡിസും ലക്ഷണ്‍ ജയസിംഗെയും ചേര്‍ന്ന് 9.1 ഓവറാണ് ഇന്ത്യന്‍ ബൗളിംഗിനെ പ്രതിരോധിച്ചത്. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 503ന് 7 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 256, 264ന്9.
235ന് അഞ്ച് എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കക്ക് 21 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തയ അതുല്‍ സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ ചമ മിലിന്ദും മികച്ച പ്രകടനം നടത്തി. ഒന്നാം ഇന്നിംഗ്സില്‍ 247 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യന്‍ യുവ നിര ലങ്കയെ ഫോളോ ഓണ്‍ ചെയ്യിച്ചു.
സ്കോര്‍ 23-ല്‍ എത്തിയപ്പോള്‍ ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസിനെ അതുല്‍ സിംഗ് മിലിന്ദിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും സ്കോര്‍ 82-ല്‍ നില്‍ക്കേ മൂന്നും നാലും വിക്കറ്റുകളും വീണു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സമരവിക്രമയും സുമനസിരിയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ വിജയകരമായി പ്രതിരോധിച്ചു. 103 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 88 റണ്‍സെടുത്ത സമരവിക്രമയെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്കി. സ്കോര്‍ 216-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ബിനുര ഫെര്‍ണാണ്ടോയെയും 230-ല്‍ എത്തിയപ്പോള്‍ സുമനസിരിയെയും അതുല്‍ സിംഗും കുല്‍ദീപ് യാദവും മടക്കി. പിന്നീട് സ്കോര്‍ 241-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 22 റണ്‍സെടുത്ത രമേഷ് മെന്‍ഡിസും 8 റണ്‍സെടുത്ത ലക്ഷണ്‍ ജയസിംഗെയും അവസാന ഒമ്പതോവര്‍ ഫലപ്രദമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യക്ക് വേണ്ടി മിലിന്ദ്, അതുല്‍ സിംഗ്, കുല്‍ദീപ് യാദവ്, എസ്.എസ്. അയ്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: