കൊച്ചി: ചൂഷണവും ദുരിതവും വര്‍ഷങ്ങളായി അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരവസ്ഥക്ക് കാരണം മാറിമാറി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണെന്ന് വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആരോപിച്ചു. 105ഓളം മനുഷ്യജന്മങ്ങള് അന്നവും ചികിത്സയും ലഭിക്കാത്തതിന്റെ പേരില്‍ അട്ടപ്പാടി വനവാസി മേഖലയില്‍ മരിച്ചുവീണപ്പോഴും അധികൃതര്‍ പ്രസ്താവനകളിലൂടെ രക്ഷപ്പെടുകയാണ്. ചാപിള്ളയായും ശിശുഹത്യയായും അട്ടപ്പാടിയിലെ കൂട്ടക്കുരുതിയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സംസ്ഥാന ഭരണകൂടവും സര്‍ക്കാര്‍ ഏജന്‍സിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മദനിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനോട് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിനകത്തും പുറത്തുമായി 57 കേസുകളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയെ അറിയിച്ച കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനോട് മദനിക്കൊപ്പം വേദി പങ്കിടുവാനും മദനിയെ മോചിപ്പിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയും മുന്‍ കര്‍ണാടക ബിജെപി സര്‍ക്കാരിനെ കുറ്റം പറയുകയും ചെയ്തു. ഇപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുവെന്ന് വ്യക്തമാക്കണമെന്നും വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: