മുഹമ്മ (ആലപ്പുഴ): കുമരകം ബോട്ട് ദുരന്തത്തില്‍ ജീവനക്കാര്‍ പീഡനമനുഭവിക്കുന്നതായി പരാതി.
സ്വകാര്യ ബോട്ട് അപകടത്തില്‍പ്പെട്ടാല്‍ ബോട്ടുടമയെ പ്രതി ചേര്‍ക്കുന്ന നിയമം ഗതാഗതവകുപ്പിന് ബാധകമല്ല. ജലഗതാഗത വകുപ്പിന്റെ ബോട്ട് അപകടത്തില്‍പ്പെട്ടാല്‍ പ്രതികളാകുന്നത് ജീവനക്കാരാണ്. സര്‍ക്കാരിന്റെ കാര്യത്തില്‍ വിചിത്രമായ നടപടികളാണുണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തട്ടേക്കാട്, തേക്കടി ദുരന്തങ്ങളുണ്ടായപ്പോള്‍ ബോട്ടിന്റെ ഉടമകളെ പ്രതിചേര്‍ത്ത് കേസെടുത്ത സര്‍ക്കാര്‍ ജലഗതാഗതവകുപ്പിന്റെ ബോട്ട് അപകടത്തില്‍ 29 പേര് മരിച്ചിട്ടും ബോട്ടിന്റെ ഉടമയായ ജലഗതാഗതവകുപ്പ് ഡയറക്ടറെ ഒഴിവാക്കി ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
2002 ജൂലൈ 27ലെ മുഹമ്മ-കുമരകം ബോട്ടു ദുരന്തത്തില്‍ സംഭവിച്ചത് ഇതാണ്. ഡയറക്ടര്‍ മാത്രമല്ല, ചീഫ് ബോട്ട് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്, കനാല്‍ ഇന്‍സ്പെക്ടര്‍ എന്നീ നാലുപേരെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.ബി. അനില്‍കുമാര്‍ കോട്ടയം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ കേസ് ഫയല്‍ ചെയ്തു.
ഫിറ്റ്നസും ലൈസന്‍സും കൊടുക്കേണ്ട ഈ ഉദ്യോഗസ്ഥരുടെ നിരുത്തരവാദക്കുറവ് മൂലമാണ് അപകടം ഉണ്ടായതെന്നാണ് വാദം. സര്‍വീസിന് ഉപയോഗിക്കാന്‍ കൊള്ളാത്ത ബോട്ട് നല്കി ജീവനക്കാരെ മനപൂര്‍വം കുരുക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ഈ വാദം കൂടി പരിഗണിക്കണമെന്ന് കോട്ടയം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് ഉത്തരവ് നല്കി.
കോട്ടയം ഡിവൈഎസ്പിക്ക് ഇതിനുള്ള അംഗീകാരം നല്‍കിയെങ്കിലും ഇതേവരെ അന്വേഷണം പൂര്‍ത്തിയാക്കി കേസ് ചാര്‍ജ് ചെയ്തിട്ടില്ല. ഇഴഞ്ഞുവലിഞ്ഞു നീങ്ങുന്ന അന്വേഷണം എന്ന് തീരുമെന്ന് പറയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: