കൊച്ചി: 2013 ലെ ഔഷധ വില നിര്‍ണ്ണയം സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനും ഔഷധ മേഖലയില്‍ ദൗര്‍ലഭ്യം ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
2013 ജൂണ്‍ ഒന്നു മുതല്‍ നിര്‍മ്മാണം നടത്തിയ ഔഷധങ്ങളില്‍ ഔഷധ വില നിയന്ത്രണ പട്ടിക പ്രകാരമുള്ള വിലയായിരിക്കണം. ഔഷധ വില നിര്‍ണ്ണയം സംബന്ധിച്ച അറിയിപ്പു ലഭിച്ച തിയതി മുതല്‍ 45 ദിവസത്തിനകം പഴയ വിലയിലുള്ള ഔഷധങ്ങള്‍ വിറ്റഴിക്കാവുന്നതാണ്. ഇതിനുശേഷം വിലനിയന്ത്രണ പട്ടിക പ്രകാരമുള്ള വിലയില്‍ മാത്രം മരുന്നുകള്‍ വില്‍പ്പന നടത്തേണ്ടതാണ്. നിയമപ്രകാരമുള്ള വിലയിലും അധികമായി നടത്തുന്ന വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പുമായി ബന്ധപ്പെടാം. വ്യാപാരികള്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും സ്ഥാപനങ്ങളില്‍ പ്രദര്ശിപ്പിന്നണമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
ഔഷധ നിര്‍മ്മാതാക്കളും ഡിപ്പോകളും മൊത്ത വിതരണക്കാരും റീട്ടെയില്‍ വില്‍പ്പനക്കാരും ഔഷധങ്ങളുടെ ദൗര്‍ലഭ്യമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണം. ജൂലൈ 29 ന് ശേഷം മരുന്നുകളുടെ പുതിയ വില പ്രിന്റ് ചെയ്ത് വില്‍പ്പന നടത്താവുന്നതാണന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് www.dckerala.gov.in എന്ന വെബ് സൈറ്റ് പരിശോധിക്കാവുന്നതാണെന്നും അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: