ജോഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് താരങ്ങളുടെ അവിഹിത ഇടപെടലുകള്‍ തുടരുന്നതായും വാതുവയ്പ്പുകാരുമായി നിരവധി താരങ്ങള്‍ ബന്ധം നിലനിര്‍ത്തി വരികയാണെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് അലി ബാച്ചര്‍ പറഞ്ഞു.
2000ത്തിലെ മത്സരങ്ങളില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഹാന്‍സി ക്രോണ്യെ വാതുവയ്പ്പുകാരുമായി ഇടപാട് നടത്തിയെന്ന ദല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു ബാച്ചര്‍. പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് നായകന് സല്മാന് ഭട്ട് താന്‍ രണ്ടുവര്‍ഷം മുമ്പ് വാതുവയ്പ്പുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് അടുത്തിടെയാണ് ഏറ്റുപറഞ്ഞത്. ദി സിറ്റിസണ്‍ പത്രത്തിനോട് സംസാരിക്കുകയായിരുന്നു ബാച്ചര്‍. 2002ല്‍ ദുരൂഹമായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ക്രോണ്യെ ഒഴിച്ച് മറ്റൊരു കളിക്കാരന്റെയും പേര് ഇതുവരെ കുറ്റപത്രത്തില്‍ വന്നിട്ടില്ല.
പോലീസിന് തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനാല്‍ ഹര്‍ഷലെ ഗിബ്സ്, നിക്കി ബോയ് എന്നീ രണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പേര് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടില്ല. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരും അതിനെ സ്നേഹിക്കുന്നവരും ഈ അഴിമതി എതിര്‍ക്കുകയും വാതുവയ്പ്പുകാര്ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് വാദിക്കുന്നതായി ദല്‍ഹി പോലീസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബാച്ചര്‍ പറഞ്ഞു.
ക്രോണ്യെയോ ടീമിലുള്ള മറ്റാരെങ്കിലുമോ വാതുവയ്പ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആദ്യം ഇന്ത്യയില്‍ വച്ച് ആരോപണമുയര്‍ന്നപ്പോള്‍ തന്നെ നിഷേധിച്ചവരില്‍ ബാച്ചറും ഉണ്ടായിരുന്നു. ക്രോണ്യെയുടെ വിശ്വാസ്യതയും സത്യസന്ധതയും ചോദ്യം ചെയ്യാനാകാത്തവണ്ണം പ്രശസ്തമാണ്, ബാച്ചര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടതായും ക്രോണ്യെ വാതുവയ്പ്പുകാരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നെന്നും ഉള്ള വിവരം ബാച്ചര്‍ പുറത്തു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: