സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന് സ്വന്തമാക്കി. ആവേശകരമായ അഞ്ചാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കെയായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര പാക്കിസ്ഥാന് 3-1 ന് സ്വന്തമാക്കി. ഒരു മത്സരം ടൈയലില് കലാശിച്ചിരുന്നു. സ്കോര്‍ ചുരുക്കത്തില്‍: വിന്‍ഡീസ് 50 ഓവറില്‍ 7 വിക്കറ്റിന് 242. പാക്കിസ്ഥാന്: 49.5 ഓവറില്‍ 6 വിക്കറ്റിന് 243.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. 48 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവൊയും 45 റണ്‍സ് നേടിയ സാമുവല്‍സുമാണ് 43 റണ്‍സെടുത്ത ഓപ്പണര്‍ ചാള്‍സുമാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ഡാരന്‍ സമി 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഗെയില്‍ 21 റണ്‍സെടുത്തു.
മൂന്ന് വിക്കറ്റ് നേടിയ ജുനൈദ് ഖാനാണ് പാകിസ്ഥാന് നിരയില്‍ തിളങ്ങിയത്.സയിദ് അജ്മലും മുഹമ്മദ് ഇര്‍ഫാനും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത പാകിസ്ഥാന് അര്‍ദ്ധസെഞ്ചറി നേടിയ മിസ്ബാഹുല്‍ ഹഖും (63) അഹ്മ്മദ് ഷെഹ്സാദും (64) എന്നിവര്‍ക്ക് പുറമെ 37 റണ്‍സെടുത്ത ഉമര്‍ അക്മലും പാക് നിരയില്‍ മികച്ച പ്രകടനം നടത്തി. മാന്‍ ഓഫ് ദി മാച്ചും സീരീസും പാക് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: