എഴുകോണ്‍: ബിജെപി എഴുകോണ്‍ പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ ഏരിയാ പ്രസിഡന്റടക്കം മൂന്നു പേര്‍ പിടിയിലായി.
പ്രതികള്‍ എത്തിയ പഞ്ചായത്തിന്റെ ഔദ്യോഹിക ജീപ്പ്പും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുക്കണമെന്നും ജീപ്പ്പ് ഡ്രൈവറെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നാളെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ഏരിയാ പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം കരുനാഗപ്പള്ളി സ്വദേശി വിപിന്‍ എന്നിവരാണ് പിടിയിലായത്. കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പഞ്ചായത്തിന്റെ ഔദ്യോഹിക വാഹനത്തില്‍ എത്തി പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ ഗൗരവമായി കാണണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഓടുന്ന പഞ്ചായത്ത് വാഹനത്തില്‍ എത്തി പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തവര്‍ക്കെതിരെയും ജീപ്പ്പ് വിട്ടുകൊടുത്തവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതികള്‍ സഞ്ചരിച്ച ജീപ്പ്പ് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് താല്‍പര്യം കാണിക്കാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഡ്രൈവറെ പിരിച്ചുവിടണമെന്നും, ജീപ്പ്പ് വിട്ടുകൊടുത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും പഞ്ചായത്ത് ഡയറക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പഞ്ചായത്ത് മാര്‍ച്ച് ബിജെപി സംസ്ഥാന സെക്രട്ടറി പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. ചീരങ്കാവില്‍ നിന്ന് പ്രകടനമായിട്ടാണ് പഞ്ചായത്താഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: