ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന്റെ ഭിത്തി കര്ന്നുവീണ് രണ്ടു കുട്ടികളടക്കം അഞ്ചു പേര് മരിച്ചു. എം.ജെ.കോളനിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഭിത്തി തകര്‍ന്ന് സമീപത്തുള്ള കുടിലുകളിലേക്ക് വീഴുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടങ്ങി കിടക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. കനത്ത മഴയെ തുടര്‍ന്നാണ് മതില് ഇടിഞ്ഞു വീണതെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് ഭടന്മാര്, ജിഎച്ച്എംസി എന്നിവര്‍ രദക്ഷാപ്രവര്ത്തനത്തില് ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: