കൊച്ചി: സമീപകാലത്തുണ്ടായ വിവാദങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഇത് എല്ലാവരും ചേര്‍ന്നു പരിഹരിക്കണം.
ഘടകകക്ഷികളുമായി യാതൊരു പ്രശ്നവുമില്ല. കോണ്‍ഗ്രസിലും യു.ഡി.എഫിലും യാതൊരു പ്രശ്നങ്ങളുമില്ല. യു,.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി രംഗത്തു വന്നതിന് പിന്നാലെയാണ് ആര്യാടന്റെ പരാമര്‍ശം.
പാര്‍ലമെന്റിലെ സീറ്റ് വീഭജനം സംബന്ധിച്ച് യു.ഡി.എഫാണ് തീരുമാനമെടുക്കേണ്ടതെന്നും ആര്യാടന് പറഞ്ഞു. സോളര്‍ വിവാദത്തില്‍ സരിത എസ്. നായരുടെ വെളിപ്പെടുത്തലുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: