കോട്ടയം: ഭാരതീയ മസ്ദൂര്‍ സംഘിന്റെ 58-ാമത് ജന്മദിനം 23ന് ആചരിക്കും. ഇതോടനുബന്ധിച്ച് 678 കേന്ദ്രങ്ങളില്‍ രാവിലെ പ്രകടനത്തോടെ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആശുപത്രി, കെഎസ്ആര്‍ടിസികള്‍, പോലീസ് സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വൈകിട്ട് വിവിധ താലൂക്ക് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും തൊഴിലാളി സംഗമങ്ങളും നടക്കും. സമ്മേളനങ്ങളില്‍ ബിഎംഎസ് ജില്ലാ, മേഖലാ ഭാരവാഹികളായ എന്‍.കെ.മോഹന്‍ദാസ്, പി.കെ.രവീന്ദ്രനാഥ്, സി.ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, അഡ്വ.കെ.എം.ജഗന്മയലാല്, കെ.എന്‍.മോഹനന്, ടി.കെ.തുളസീദാസ്, കെ.എം.ഗോപി, വി.കുട്ടികൃഷ്ണന്, എന്‍.എം.രാധാകൃഷ്ണന്, പി.എസ്.സന്തോഷ്, വി.എസ്.പ്രസാദ്, കെ.പി.സുരേഷ്, പി.കെ.സുരേഷ്കുമാര്‍, എ.പി.കൊച്ചുമോന്, ടി.പി.ശ്രീകല, ജയശ്രീധരന്, കെ.പി.ജയപ്രകാശ്, എന്‍.ജയപ്രകാശ്, രാജഗോപാല്‍ എന്നിവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: