ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിന് ആര്‍എസ്എസിന്റെ രൂക്ഷ വിമര്‍ശനം. ഷക്കീല്‍ അഹമ്മദ് സംസാരിക്കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ വക്താവിനെപ്പോലെയാണെന്ന് ആര്‍എസ്എസ് നേതാവ് രാംമാധവാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഇന്ത്യന്‍ മുജാഹിദ്ദീനെന്ന ഇസ്ലാമിക ഭീകരസംഘടന പിറവിയെടുത്തതെന്ന് കഴിഞ്ഞ ദിവസം ഷക്കീല്‍ അഹമ്മദ് പറഞ്ഞിരുന്നു.
ഷക്കീലിനെപ്പോലുള്ളവരുടെ ഏറ്റുപറച്ചില്‍ കൊണ്ടാണ് ഇന്ത്യയില്‍ ഭീകരവാദം തഴച്ചുവളരുന്നത്. ഷക്കീല്‍ സംസാരിക്കുന്നത് അത്തരക്കാരുടെ വക്താക്കളെപ്പോലെയാണ്. ആര്‍എസ്എസ് അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രാം മാധവ് ട്വിറ്ററിലാണ് ഇത് കുറിച്ചത്.
ഭീകരവാദത്തെ ന്യായീകരിക്കുന്ന ഷക്കീല്‍ അഹമ്മദിന്റെ പ്രസ്താവന സത്യത്തില്‍ ഞെട്ടിച്ചു. ഇന്ത്യയില്‍ എല്ലാത്തരം ഭീകരവാദത്തിനും പ്രോത്സാഹനമേകുന്നത് കോണ്‍ഗ്രസിന്റെ നെറികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: