Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്ട്രേലിയ ദയനീയ പരാജയത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 09:30 pm IST
in Cricket

ലോര്‍ഡ്സ്‌: ചരിത്രപ്രസിദ്ധമായ ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ ദയനീയ പരാജയത്തിലേക്ക്‌. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 583 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ 190 റണ്‍സെടുക്കുന്നതിനിടെ എട്ട്‌ വിക്കറ്റ്‌ നഷ്ടപ്പെട്ട്‌ വന്‍ പരാജയത്തിലേക്ക്‌ നീങ്ങുകയാണ്‌. 54 റണ്‍സെടുത്ത ഉസ്മാന്‍ കവാജയും 51 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കും മാത്രമാണ്‌ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ്‌ കാഴ്ചവെച്ചത്‌. 16 റണ്‍സ്‌ നേടിയ പീറ്റര്‍ സിഡിലും 14 റണ്‍സ്‌ നേടിയ പാറ്റിന്‍സണുമാണ്‌ ക്രീസില്‍. രണ്ട്‌ വിക്കറ്റ്‌ മാത്രം കയ്യിലിരിക്കെ 393 റണ്‍സ്‌ പിന്നിലാണ്‌ ഓസ്ട്രേലിയ. 180 റണ്‍സ്‌ നേടിയ ട്രോട്ടിന്റെയും 74 റണ്‍സ്‌ നേടിയ ഇയാന്‍ ബെല്ലിന്റെയും കരുത്തില്‍ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 349 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തു.

തലേന്നത്തെ സ്കോറായ അഞ്ചിന്‌ 333 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ്‌ പുനരാരംഭിച്ച ഇംഗ്ലണ്ട്‌ 16 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തശേഷം ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 11 റണ്‍സുമായി ബാറ്റിംഗ്‌ പുനരാരംഭിച്ച ബെയര്‍സ്റ്റോവാണ്‌ ആദ്യം മടങ്ങിയത്‌. തലേന്നത്തെ സ്കോറിനോട്‌ 9 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത ബെയര്‍സ്റ്റോവ്‌ റയാന്‍ ഹാരിസിന്റെ പന്തില്‍ ഹാഡിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 349-ല്‍ എത്തിയപ്പോള്‍ റൂട്ടും മടങ്ങി. 338 പന്തുകള്‍ നേരിട്ട്‌ 18 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 180 റണ്‍സ്‌ നേടിയ റൂട്ടിനെ ഹാരിസിന്റെ പന്തില്‍ സ്മിത്ത്‌ പിടികൂടി. തൊട്ടുപിന്നാലെ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. മൊത്തം 582 റണ്‍സിന്റെ കൂറ്റന്‍ ലീഡ്‌ സ്വന്തമാക്കിയശേഷമാണ്‌ ഇംഗ്ലണ്ട്‌ ഇന്നിംഗ്സ്‌ അവസാനിപ്പിച്ചത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി സിഡില്‍ മൂന്നും ഹാരിസ്‌ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

583 റണ്‍സിന്റെ ഹിമാലയന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 36 റണ്‍സെടുക്കുന്നതിനിടെ മൂന്ന്‌ മുന്‍ നിര വിക്കറ്റുകളാണ്‌ അവര്‍ക്ക്‌ നഷ്ടമായത്‌. സ്കോര്‍ 24-ല്‍ നില്‍ക്കേ 20 റണ്‍സെടുത്ത ഷെയ്ന്‍ വാട്സനാണ്‌ ആദ്യം പുറത്തായത്‌. ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ വാട്സണ്‍ മടങ്ങിയത്‌. സ്കോര്‍ 32-ല്‍ എത്തിയപ്പോള്‍ റോജേഴ്സും മടങ്ങി. പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന റോജേഴ്സ്‌ 6 റണ്‍സെടുത്ത്‌ സ്വാന്റെ പന്തില്‍ ബൗള്‍ഡായാണ്‌ പവലിയനിലേക്ക്‌ മടങ്ങിയത്‌. നാല്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തതോടെ ഹ്യൂസും പുറത്തായി. ഒരു റണ്‍സെടുത്ത ഹ്യൂസിനെ സ്വാന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ കവാജയും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 134-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നായകനും മടങ്ങി. 85 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറിയോടെ 51 റണ്‍സെടുത്ത ക്ലാര്‍ക്കിനെ റൂട്ടിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക്‌ പിടികൂടി. പിന്നീട്‌ രണ്ട്‌ റണ്‍സ്‌ കൂടി നേടുന്നതിനിടെ രണ്ട്‌ വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക്‌ നഷ്ടമായതോടെ 6ന്‌ 136 എന്ന നിലയിലേക്ക്‌ അവര്‍ കൂപ്പുകുത്തി. സ്കോര്‍ 135-ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത കവാജയെ റൂട്ടിന്റെ പന്തില്‍ ആന്‍ഡേഴ്സന്‍ പിടികൂടി. സ്കോര്‍ 136-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ ബ്രസ്നനന്റെ പന്തില്‍ പ്രയറും കയ്യിലൊതുക്കി. തുടര്‍ന്ന്‌ സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ യുവതാരം ആഷ്ടണ്‍ അഗറും മടങ്ങി. 13 പന്തില്‍ നിന്ന്‌ 16 റണ്‍സെടുത്ത അഗറിനെ ബ്രസ്നന്റെ പന്തില്‍ പ്രയര്‍ പിടികൂടി. സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത ഹാഡിനെ സ്വാന്‍ എല്‍ബിയില്‍ കുടുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.