കുമ്പള: ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഒരു വിഭാഗം മതതീവ്രവാദികള്‍ കുമ്പളയിലെ ക്ഷേത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാറിണ്റ്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകുന്നേരം കുമ്പളയില്‍ ഒരു വിഭാഗം മതതീവ്രവാദികള്‍ നടത്തിയ പ്രകടനം അക്രമാശക്തമാവുകയും ബൈക്ക് യാത്രക്കാരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ക്കുനേരെ കല്ലേറ് നടത്തുകയും ചെയ്തു. പോലീസ് പ്രകടനക്കാരെ തടഞ്ഞെങ്കിലും പ്രകടനത്തില്‍ പങ്കെടുത്ത മതതീവ്രവാദ സംഘം ദേശീയപാത ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. കടകളുടേയും വാഹനങ്ങളുടേയും പേര് നോക്കിയായിരുന്നു അക്രമം. കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സിനുനേരെയും കാസര്‍കോട് -തലപ്പാടി റൂട്ടില്‍ ഓടുന്ന ഹനുമാന് ബസ്സിനുനേരെയും കല്ലേറുണ്ടായി. കുമ്പള നിത്യാനന്ദമഠത്തിനുനേരെയും സംഘം അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ഉമ്മര്‍ ഫാറൂഖിണ്റ്റെ നേതൃത്വത്തിലുള്ള ൨൦൦൦ പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള നിത്യാനന്ദ മഠത്തിനുനേരെ കല്ലെറിഞ്ഞതിന് സെക്രട്ടറി നാരായണദാസിണ്റ്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്ററ് ചെയ്തു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ സംശയാസ്പദമായി പോലീസ് ഓടിച്ചുപിടിക്കാന്‍ ശ്രമിച്ചതിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കുമ്പള കുതിരപ്പാടിയും പ്രശാന്ത് (൨൨) കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും പോലീസ് വേണ്ട മുന്‍ കരുതലുകള്‍ എടുക്കാത്തത് അക്രമ സംഭവങ്ങള്‍ ആളിക്കത്താന്‍ ഇടയായി. പോലീസിണ്റ്റെ കണ്മുന്നില് വെച്ചാണ് വഴിയാത്രക്കാരടക്കം വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായത്. അക്രമസംഭവങ്ങള്‍ പോലീസിണ്റ്റെ കണ്മുന്നില് നടന്നിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതില്‍ ഹിന്ദുസംഘടനകള്‍ പ്രതിഷേധിച്ചു. പ്രകടനത്തിന് മുന്‍ നിരയില്‍ തന്നെ അറിയപ്പെടുന്ന മുസ്ളിംലീഗ് നേതാക്കള്‍ ഉണ്ടായിട്ടുപോലും ഒരാളുടെ പേരില്‍ മാത്രമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ അത് തടയാന്‍ പോലീസോ ഭരണകൂടമോ ശ്രമിച്ചില്ല. ഭരണകൂടത്തിണ്റ്റേയും അറിവോടുകൂടിയാണ് അക്രമസംഭവങ്ങള്‍ നടന്നതെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കാസര്‍കോട് താലൂക്കിലും ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിണ്റ്റെ ശുപാര്‍ശ പ്രകാരം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് ഞായറാഴ്ച ഉച്ചയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് ൧൪൪ സി.ആര്.പി.സി വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനുബന്ധ വകുപ്പുകള്‍ പ്രകാരം ഇക്കാലയളവില്‍ പ്രകടനം നടത്തുന്നതും ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും വിലക്കിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കുമ്പള, ഉപ്പള, മഞ്ചേശ്വരം, പൈവളിഗെ, പെര്‍ള, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വാന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കുമ്പളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പേര് പങ്കെടുത്തു. തുടര്‍ന്ന് കുമ്പള കണിപ്പുര ഗോപാലകൃഷ്ണക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ അംഗാരശ്രീപാദ, പ്രഖണ്ട് പ്രമുഖ് മുരളീധരയാദവ്, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് ഉമേഷ് പൈ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് അയ്യപ്പനായ്ക്ക്, ബിജെപി ജില്ലാ സെക്രട്ടറി സ്നേഹലത, ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പുരുഷോത്തമ മഞ്ചേശ്വരം, ദിനേശ് ആരിക്കാടി, കിദൂറ്‍ ശങ്കരനാരായണഭട്ട്, ഹിന്ദുഐക്യവേദി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്, സുരേഷ് ശാന്തിപള്ള, ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് രമേഷ്ഭട്ട്, കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡണ്ട് ശങ്കരആള്‍വ, ഐത്തപ്പ, ഇന്തുശേഖര ആള്‍വ, ശങ്കര.കെ, ദയാനന്ദ കുമ്പള, കമലാക്ഷ ആരിക്കാടി, ശശി കുമ്പള, നാരായണ പൂജാരി, ബാബുഗട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപ്പളയില്‍ നടന്ന പ്രകടനത്തിന് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ.പി.വത്സരാജ്, ബജ്രംഗ്ദള് ജില്ലാ സഞ്ചാലക് സുരേഷ്കുമാര്‍ഷെട്ടി, സെക്രട്ടറി രഘു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പുരുഷോത്തമന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍റൈ, ബിജെപി മംഗല്പാടി പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാര്‍ മയ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി. മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ കമ്മറ്റി അംഗം ഹരിചന്ദ്ര മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. ബജ്രംഗദള് പ്രഖണ്ഡ സമിതി പ്രമുഖ് ലോഹിത്ത് ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖല പ്രസിഡണ്ട് ബി.എം.ഭാസകരന്, ഉപേന്ദ്ര ആചാരി, യോഗീഷ് കുച്ചിക്കാട്, ആദര്‍ശ് മഞ്ചേശ്വരം, അഡ്വ.നവീന്‍രാജ്, ഗണേഷ്, പവന്യാദവ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ബദിയടുക്കയില്‍ നടന്ന പ്രതിഷേധ യോഗം താലൂക്ക് കാര്യവാഹ് ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് ധന്യകുമാര്‍, ബിജെപി നേതാക്കളായ മഹേഷ്, മഞ്ജുനാഥ, ഭാസ്കരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. പെര്‍ളയില്‍ നടന്ന പ്രകടനത്തിന് ഗണേഷ് പെര്‍ള, രാജശേഖരഭട്ട് എന്നിവരും പൈവളിഗയില്‍ നടന്ന പ്രകടനത്തിന് മണികണ്ഠറാം, സദാശിവ ചേരാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: