കടുത്തുരുത്തി: വീട്ടമ്മയും രണ്ട് മക്കളും ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവുമായി ബന്ധപെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം പള്ളിപുറത്തുശേരി ചിറ്റേഴത്ത് രജിമോള്(41), മക്കളായ രജിന(14), രജിന്(7) എന്നിവരുടെ മരണവുമായി ബന്ധപെട്ടാണ് രജിമോളുടെ ഭര്‍ത്താവ് രാജു(46)വിനെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
രജിമോളും മക്കളും മരിക്കാന്‍ കാരണം രാജൂവിന്റെ ശാരീരികവും മാനസികവുമായ പീഡനമാണെന്നു രാജു രജിമോളുമായി നിരന്തരം വഴക്കിടാറുണ്ടെന്നും കാണിച്ചു രജിമോളുടെ സഹോദരന് അരയന്‍കാവ് പുളിയന്‍പറമ്പില്‍ സജി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുടുംബപ്രശ്നങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവായിരുന്നെന്നും പറഞ്ഞ് രാജു ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സ്വര്‍ണപണയത്തിന്റെ നോട്ടീസ് ബാങ്കില്‍ നിന്ന് വന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇരുവരും വഴക്കുണ്ടാക്കിയിരുന്നത്രെ.
വെള്ളിയാഴ്ച്ച വൈക്കൂന്നേരം 6.45 ഓടെ ആപ്പാഞ്ചിറ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിട്ടാണ് വീട്ടമ്മയെയും മക്കളെയും ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് വൈക്കത്തെ വീട്ടുവളപ്പില്‍ നടന്നു. ഭാര്യയുടെയും മക്കളുടെയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലീസിനൊപ്പമെത്തിയ രാജുവിനെ കണ്ട് മരണവീട്ടിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ക്ഷുഭിതരായിരുന്നു. ഭാര്യയുടെ മരണവാര്‍ത്ത മാത്രമാണ് പോലീസ് രാജൂവിനോട് പറഞ്ഞിരുന്നത്. വീട്ടിലെത്തിയപ്പോള്‍ മക്കളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടതോടെ രാജു കുഴഞ്ഞു വീണു. ഇയാളെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ രാജു ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നു വൈക്കം പോലീസ് പറഞ്ഞു. വീടുവിട്ടറിങ്ങിയ ഭാര്യയെയും മക്കളെയും രാത്രിയായിട്ടും കാണാതെ വന്നതോടെയാണ് രാജുവും ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞത്. രാത്രിയായിട്ടും ഭാര്യയെയും മക്കളെയും കാണാതായതോടെ രാജു അരയന്‍കാവിലുള്ള വീട്ടില്‍ വിളിച്ചു ചോദിച്ചിരുന്നു. ഇവിടെവന്നിരുന്നുവെന്നും പിന്നീട് മടങ്ങി പോയെന്നും വീട്ടുകാര്‍ അറിയിച്ചു. അപ്പോഴാണ് മൂവരെയും കാണാനില്ലെന്ന വിവരം മറ്റുള്ളവരും അറിയുന്നത്. രാജു അറിയിച്ചതോടെ രജിമോളുടെ വീട്ടുകാര്‍ വൈക്കം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുകയായിരുന്നു. ഇവിടെ വച്ചാണ് കടുത്തുരുത്തി സ്റ്റേഷന്‍പരിധിയില്‍ അപകടമുണ്ടായിട്ടുണ്ടെന്നും അവിടെ ചെല്ലാനും പോലീസ് ബന്ധുക്കളെ അറിയിച്ചത്. സംഭവം കണ്ട ദൃക്സാക്ഷിയുടെ മൊഴി മൂവരും ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: