Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കക്ക്‌ ദയനീയ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:51 pm IST
in Cricket

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (169) കരുത്തില്‍ 50 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 320 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 31.5 ഓവറില്‍ 140 റണ്‍സിന്‌ ഓള്‍ ഔട്ടായി. സംഗക്കാരയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. തന്റെ 350-ാ‍ം ഏകദിനത്തിലാണ്‌ തന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍ നേടി സംഗക്കാര ടീമിനെ വിജയത്തിലേക്ക്‌ നയിച്ചത്‌.

ടോസ്‌ നേടിയ ദക്ഷിണാഫ്രിക്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രീലങ്കക്ക്‌ വേണ്ടി 137 പന്തുകളില്‍ നിന്ന്‌ 18 ബൗണ്ടറികളും ആറ്‌ സിക്സറുകളുമടക്കം സംഗക്കാര 169 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. സംഗക്കാരക്ക്‌ പുറമെ ഉപുല്‍ തരംഗ 43 റണ്‍സും മഹേല ജയവര്‍ദ്ധനെ 42 റണ്‍സും നേടി. 10 റണ്‍സെടുത്ത ദില്‍ഷനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഉപുല്‍ തരംഗയും സംഗക്കാരയും 70 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ജയവര്‍ദ്ധനെക്കൊപ്പം 74 റണ്‍സും കൂട്ടിച്ചേര്‍ത്ത സംഗക്കാര പിന്നീട്‌ വിശ്വരൂപം പൂണ്ടത്‌. നാലാം വിക്കറ്റില്‍ തിരിമന്നെയെ കൂട്ടുപിടിച്ച്‌ 123 റണ്‍സ്‌ നേടി. ഇതില്‍ 17 റണ്‍സ്‌ മാത്രമാണ്‌ തിരിമന്നെയുടെ സംഭാവന. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി മോണെ മോര്‍ക്കല്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്‌ നഷ്ടമായി. മലിംഗയുടെ പന്തില്‍ ഇന്‍ഗ്രാം ബൗള്‍ഡായി മടങ്ങി. ഈ തകര്‍ച്ചയില്‍ നിന്ന്‌ പിന്നീട്‌ ദക്ഷിണാഫ്രിക്കക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. 29 റണ്‍സെടുത്ത ആല്‍വിരോ പീറ്റേഴ്സനും റോബിന്‍ പീറ്റേഴ്സനുമാണ്‌ ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ്‌ സ്കോറര്‍മാര്‍. ഡിവില്ലിയേഴ്സ്‌ 23 റണ്‍സുമെടുത്തു. ഇവര്‍ക്ക്‌ പുറമെ 15 റണ്‍സെടുത്ത ജെ.പി. ഡുമ്നിയും 14 റണ്‍സെടുത്ത മില്ലറുമാണ്‌ രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍. മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ തീസര പെരേരയും ഹെറാത്തുമാണ്‌ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ടത്‌. ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും അഞ്ച്‌ ഓവര്‍ ബൗള്‍ ചെയ്ത ദില്‍ഷന്‍ രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.