ബാഴ്സലോണ: ബാഴ്സലോണ പരിശീലകന് ടിറ്റോ വിലനോവ ക്ലബ് വിട്ടു. രണ്ടുതവണ ചെറുത്തുതോല്‍പ്പിച്ച കാന്‍സര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വിലനോവ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ബാഴ്സലോണ പ്രസിഡന്റ് സാന്‍ഡ്രോ റസല്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം പുറത്തുവിട്ടത്. ഇനിയും ടീമിനെ പരിശീലിപ്പിക്കാന്‍ ടിറ്റോ വിലനോവോക്ക് കഴിയില്ലെന്ന സത്യം വേദനയോടെയാണ് തിരിച്ചറിഞ്ഞതെന്നും ക്ലബിന്റെ പുതിയ പരിശീലകനെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.
തുടര്‍ ചികിത്സകള്‍ക്കായി വിലനോവ ഉടന്‍ ന്യൂയോര്‍ക്കിലേക്ക് പോകുമെന്നും ക്ലബ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെപ്പെ ഗാര്‍ഡിയോളയില്‍ നിന്നാണ് വിലനോവ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 44 കാരനായ വിലനോവ 2011 നവംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ 2012 ഡിസംബറില്‍ രോഗ ലക്ഷണം വീണ്ടും കാണുകയും 10 ആഴ്ചത്തെ കീമോ തെറാപ്പിക്കും റേഡിയോ തെറാപ്പിക്കും പിന്നാലെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയ വിലനോവ ക്ലബ്ബിന്റെ ലാ ലീഗ കിരീടനേട്ടത്തില്‍ പങ്കാളിയാകുകയും ചെയ്തു.
എന്തായാലും ടിറ്റോ വിലനാവോയുടെ മടക്കം ബാഴ്സ ആരാധകരെയും കളിക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: