പെരുന്ന: എന്‍.എസ്.എസുമായി നല്ല ബന്ധമാണുള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന അടവു നയമാണ്. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേശ് ചെന്നിത്തലയെ മന്ത്രിയാക്കിയാലും എന്‍.എസ്.എസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കരിമ്പിന്കാട്ടില് ആന കയറിയതു പോലെയാണ് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു. എയഡഡ് മേഖലയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എയഡഡ് അധ്യാപക നിയമനത്തില്‍ പുതിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പലതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: