തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് രണ്ടുലക്ഷം രൂപ നല്‍കിയതായി സരിതയുടെ മൊഴി. തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ വച്ചാണ് ജോപ്പന് പണം കൈമാറിയതെന്നും സരിതയുടെ മൊഴിയിലുണ്ട്. ചോദ്യം ചെയ്യലില്‍ സരിത ഇക്കാര്യം സമ്മതിച്ചു.
സരിതയെയും ബിജുവിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. ഒരു തട്ടിപ്പില്‍നിന്ന് ലഭിച്ച പണമാണ് ഇത്തരത്തില്‍ നല്‍കിയത്. പല ഘട്ടങ്ങളിലും ജോപ്പന് പണം നല്‍കിയിരുന്നതായും സരിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാക്ഷി മൊഴികളും അന്വഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പല തവണ ജോപ്പന് നല്കാന് സരിതയെ പണം ഏല്‍പ്പിച്ചിരുന്നതായും ബിജു രാധാകൃ്ണന് വെളിപ്പെടുത്തി. പലപ്പോഴും ഇതില്‍ വളരെ കുറച്ചു തുക മാത്രമാണ് ജോപ്പന് സരിത കൈമാറിയിരുന്നതെന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തരത്തില്അതിനിടെ പണം ആഡംബര ജീവിതത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് സരിത പറഞ്ഞതായും വിവരമുണ്ട്.
25,000 മുതല്‍ 30,000 രൂപ വരെയുള്ള സാരികളാണ് ധരിച്ചിരുന്നത്. സോളാറിന്റെ പരിപാടികളില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ലക്ഷങ്ങളും വില കൂടിയ സമ്മാനങ്ങളും നല്‍കിയിരുന്നതായും സരിത വെളിപ്പെടുത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: