Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ട്‌ 361ന്‌ പുറത്ത്‌; ഓസീസ്‌ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:38 pm IST
in Cricket

ലോര്‍ഡ്സ്‌: ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ തകര്‍ന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 361 റണ്‍സിനെതിരെ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 128 റണ്‍സിന്‌ ഓള്‍ ഔട്ടായി. ഇതോടെ 233 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ ഇംഗ്ലണ്ട്‌ സ്വന്തമാക്കി. 30 റണ്‍സെടുത്ത ഓപ്പണര്‍ ഷെയ്ന്‍ വാട്സനാണ്‌ ഓസീസ്‌ നിരയിലെ ടോപ്‌ സ്കോറര്‍. മൈക്കല്‍ ക്ലാര്‍ക്ക്‌ 28 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ റോജേഴ്സ്‌ (15), കവാജ (14), അവസാന ബാറ്റ്സ്മാന്മാരായ പാറ്റിന്‍സണ്‍ (10 നോട്ടൗട്ട്‌), ഹാരിസ്‌ (10) എന്നിവര്‍ മാത്രമാണ്‌ ഓസീസ്‌ നിരയില്‍ രണ്ടക്കം കടന്നത്‌. ഇംഗ്ലീഷ്‌ സ്പിന്നര്‍ ഗ്രെയിം സ്വാന്റെ തകര്‍പ്പന്‍ ബൗളിംഗാണ്‌ ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ത്തത്‌. 21.3 ഓവറില്‍ 44 റണ്‍സ്‌ മാത്രം വഴങ്ങിയ സ്വാന്‍ അഞ്ച്‌ വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌. ബ്രെസ്നന്‍ രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ്‌ 361 റണ്‍സിന്‌ അവസാനിച്ചു. ഇയാന്‍ ബെല്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി നേടി. ബെല്ലിന്‌ പുറമെ 67 റണ്‍സെടുത്ത ബെയര്‍സ്റ്റോവും 58 റണ്‍സെടുത്ത ട്രോട്ടും 33 റണ്‍സെടുത്ത ആന്‍ഡേഴ്സണും 28 റണ്‍സെടുത്ത ബ്രോഡും മികച്ച പ്രകടനം നടത്തി. സ്വാന്‍ 21 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു.

ഏഴു വിക്കറ്റിന്‌ 289 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്‌ 72 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച മൂന്ന്‌ വിക്കറ്റുകളും നഷ്ടമായി. ഏഴ്‌ റണ്‍സെടുത്ത ടിം ബ്രെസ്നനാണ്‌ ഇന്നലെ ആദ്യം പുറത്തായത്‌. സ്കോര്‍ 8ന്‌ 289. പിന്നീട്‌ ആന്‍ഡേഴ്സണും ബ്രോഡും ചേര്‍ന്ന്‌ സ്കോര്‍ 313-ല്‍ എത്തിച്ചു. 12 റണ്‍സെടുത്ത ആന്‍ഡേഴ്സനെ ഹാഡിന്റെ കൈകളിലെത്തിച്ച്‌ ഹാരിസാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. അവസാന വിക്കറ്റില്‍ ബ്രോഡും സ്വാനും ചേര്‍ന്ന്‌ 48 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശിയ ബ്രോഡ്‌ 29 പന്തുകളില്‍ നിന്ന്‌ 33 റണ്‍സും സ്വാന്‍ 26 പന്തുകളില്‍ നിന്ന്‌ പുറത്താകാതെ 28 റണ്‍സും നേടി. ഒടുവില്‍ സ്കോര്‍ 361-ല്‍ എത്തിയപ്പോള്‍ ബ്രോഡിനെ പാറ്റിന്‍സണിന്റെ പന്തില്‍ ഹാഡിന്‍ പിടികൂടിയതോടെ ഇംഗ്ലണ്ട്‌ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു. ഓസ്ട്രേലിയക്ക്‌ വേണ്ടി റയാന്‍ ഹാരിസ്‌ 72 റണ്‍സിന്‌ അഞ്ചും സ്മിത്ത്‌ 18 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ ഷെയ്ന്‍വാട്സണും റോജേഴ്സും ചേര്‍ന്ന്‌ മോശമല്ലാത്ത തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 42 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. പേസ്‌ ബൗളര്‍ ടിം ബ്രെസ്നനാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. 30 റണ്‍സെടുത്ത വാട്സനെ ബ്രെസ്നന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. ഇതോടെ ഓസീസിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട്‌ സ്കോര്‍ 50-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത റോജേഴ്സിനെ സ്വാന്‍ എല്‍ബിയില്‍ കുടുക്കി. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ഹ്യൂസും ബ്രെസ്നന്‌ വിക്കറ്റ്‌ നല്‍കി മടങ്ങി. പിന്നീട്‌ ക്യാപ്റ്റന്‍ ക്ലാര്‍ക്കും കവാജയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും തകര്‍ന്നു. 14 റണ്‍സെടുത്ത കവാജയെസ്വാന്‍ പീറ്റേഴ്സന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട്‌ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഒരറ്റത്ത്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റേ അറ്റത്ത്‌ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. സ്കോര്‍ 86-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സ്വാന്‍ ബെല്ലിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 91 റണ്‍സായപ്പോള്‍ 28 റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കിനെ സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ എല്‍ബിയില്‍ കുടുക്കി. അധികം വൈകാതെ രണ്ട്‌ റണ്‍സെടുത്ത ആഷ്ടണ്‍ അഗര്‍ റണ്ണൗട്ടാവുകയും ചെയ്തു. സ്കോര്‍ 7ന്‌ 96. പിന്നീട്‌ സ്കോര്‍ 104-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത സിഡിലും മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ സ്വാന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സിഡില്‍ മടങ്ങിയത്‌. ഇതേ സ്കോറില്‍ തന്നെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത ഹാഡിനെ സ്വാന്റെ പന്തില്‍ ട്രോട്ട്‌ പിടികൂടി. അവസാന വിക്കറ്റില്‍ പാറ്റിന്‍സണും ഹാരിസും ചേര്‍ന്ന്‌ 24 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 10 റണ്‍സെടുത്ത ഹാരിസിനെ സ്വാന്റെ പന്തില്‍ പീറ്റേഴ്സണ്‍ പിടികൂടിയതോടെ ഓസീസ്‌ ഇന്നിംഗ്സിന്‌ അവസാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.