കോട്ടയം: രാമായണ മാസാചരണത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക പുസ്തകമേള തിരുനക്കര പഴയ പൊലീസ് സ്റ്റേഷന് മൈതാനിയില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ഗരുഡധ്വജാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, തപസ്യ സെക്രട്ടറി പിജി.ഗോപാലകൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി.ശശികുമാര്‍, ഹരി ചെങ്ങളം, പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: