കോട്ടയം: ജില്ലാ ആശുപത്രിയിലെ പതിനാലാം വാര്‍ഡില്‍ വെള്ളക്കെട്ട് എന്ന് ആക്ഷേപം. വാര്‍ഡിലേക്ക് ഒഴുകി പരക്കുന്ന വെള്ളം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഈ വാര്‍ഡിലെ നഴ്സസ് റൂമാണ് ചോര്‍ന്നൊലിക്കുന്നത്. ഈ വെള്ളം വാര്‍ഡിലേക്കും ഒഴുകി എത്തുന്നുണ്ട്.
നേരത്തെ പത്താംവാര്‍ഡില്‍ കിടത്തിയിരുന്ന പതിനാലോളം രോഗികളെയാണ് അടുത്തദിവസം ഈ വാര്‍ഡിലേക്ക് മാറ്റിയതെന്ന് രോഗികള്‍ പറഞ്ഞു. പത്താംവാര്‍ഡിലെ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപണി നടത്താനാണത്രെ വാര്‍ഡ് അടച്ചത്. എന്നാല്‍ ഇവിടെ അറ്റകുറ്റപ്പണികള്‍ പണികള്‍ നടത്തിയില്ലെന്ന് രോഗികള്‍ പറയുന്നു. ആസ്മരോഗബാധിതരായവരാണ് ഇവിടെ പ്രവേശിപ്പിച്ചവരില്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: