വാഴൂര്‍: തടിപിടിക്കുന്നതിനിടെ ആന വിരണ്ടോടി. കൊടുങ്ങൂര്‍ ഒന്നാംമൈലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോട്ടാങ്ങല്‍ വായ്പൂര് സ്വദേശിയുടെ മാണിക്യന് എന്ന ആനയാണ് തടിപിടിക്കുന്നതിനിടെ ഇടഞ്ഞോടിയത്. തടിപിടിക്കുന്നതിനിടെയുണ്ടായ കാറ്റിലും മഴയിലും റബര്‍മരം ഒടിഞ്ഞുവീണതാണ് ആന വിരണ്ടോടാന്‍ കാരണം.
മൂന്ന് കിലോമീറ്ററോളം ദൂരം ഓടിയശേഷം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. മധുവിന്റെ ആനിക്കാട് ഉദിക്കുഴയിലുള്ള റബര്‍തോട്ടത്തിലെത്തി നിന്നു. പിന്നാലെ എത്തിയ പാപ്പാന്മാരായ സാലുകുട്ടന് നായര്‍, സന്തോഷ്, രമണനും നാട്ടുകാരും ചേര്‍ന്ന് ആനയെ തളച്ചു. പള്ളിക്കത്തോട്ടു നിന്നും പോലീസും എത്തിയിരുന്നു. രണ്ടാഴ്ചമുമ്പാണ് പുതുപ്പള്ളി പോത്തന്വര്ഗ്ഗീസ് എന്നയാളിനോട് കോട്ടാങ്ങള്‍ സ്വദേശിയായ ഫൈസല്‍ മാണിക്യനെ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: