മൂന്നുമാസംകൊണ്ട് കുഞ്ഞ് മുട്ടുകുത്തിയിട്ടില്ലെങ്കില് മാതാപിതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. അങ്ങിനെയാണ് നിത്യജീവിതത്തില്‍ നാം കണ്ടുവരുന്നത്. ഇത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് ചിന്തിച്ചാല്‍ ഒന്നും അതേപോലെ നില്‍ക്കുന്നത് പ്രപഞ്ചസ്വഭാവമല്ല എന്ന് ബോധ്യമാകും. മാറ്റം വളര്‍ച്ചയുടെ ലക്ഷണമാണ്. അത് അനിവാര്യമാണ്. ആ മാറ്റത്തിന് പുറകില്‍ ഒരു ഉദ്ദേശ്യമുണ്ട്, ലക്ഷ്യമുണ്ട്. അതാണ് നാം മനസ്സിലാക്കേണ്ടത്. ബാല്യം കൈവിട്ട് എന്തിന് കൗമാരം വരണം? കൗമാരം പോയി യൗവനവും യൗവനം വിട്ട് വാര്‍ധക്യവും എന്തിന് നമ്മെ സ്വാഗതം ചെയ്യണം? മനുഷ്യശരീരത്തില്‍ പ്രകൃതിയുടെ ചലനങ്ങള്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളാണ് ഈ മാറ്റങ്ങള്‍. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം പുറകില്‍ പ്രകൃതിക്ക് ഒരു ഉദ്ദേശ്യമുണ്ട്. ആ ഉദ്ദേശ്യത്തെ ഉണരാത്തിടത്തോളം കാലം ഈ പ്രപഞ്ചം നമുക്ക് ദുഃഖിക്കാനുള്ള ഇടമായി നിലനില്ക്കും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: