ബംഗളുരു: നടി നിത്യ മേനോനെ കോക്പിറ്റിലിരുത്തി വിമാനം പറത്തിയ രണ്ടു പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്പെന്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ ബംഗളുരു-ഹൈദരാബാദ് വിമാനത്തിലായിരുന്നു നടി യാത്ര ചെയ്തത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഒരു വിമാനത്തിലുണ്ടായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്കിയ പരാതിയിലാണ് നടിയുടെ യാത്ര പുറംലോകം അറിഞ്ഞത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം നടന്ന കൃത്യമായ ദിവസം ഏതെന്ന് വ്യക്തമായിട്ടില്ല.
വ്യോമഗതാഗത നിരീക്ഷകര്‍ക്കും ട്രെയിനി പെയിലറ്റുമാര്ക്കുമുള്ളതാണ് കോക് പിറ്റിലെ സീറ്റ്.. യാത്രാസമയത്തു മറ്റു യാത്രക്കാര്‍ക്കു കോക്പിറ്റില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പരിശിലനം ലഭിക്കാത്തവര്‍ കോക്പിറ്റില്‍ യാത്ര ചെയ്താല്‍ അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും ഇതു ചട്ടവിരുദ്ധമാണെന്നും സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന് പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് നിത്യ സിനിമാലോകത്ത് എത്തിയത്. തുടര്‍ന്ന് വെള്ളത്തൂവല്‍, വയലിന്, ഉസ്താദ് ഹോട്ടല്‍, ഉറുമി, ബാച്ചിലര്‍ പാര്‍ട്ടി, തത്സമയം ഒരു പെണ്‍കുട്ടി, പോപ്പിന്‍സ്, മകരമഞ്ഞ്, അന്‍വര്‍, അപൂര്‍വരാഗം, എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നിത്യ മലയാളികള്‍ക്ക് സുപരിചതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: