ചെന്നൈ: ഫോഡിന്റെ ഇക്കോസ്പോര്‍ട് പുറത്തിറങ്ങി 17 ദിവസത്തിനുള്ളില്‍ ബുക്കിംഗില്‍ വന്‍ വര്‍ധനവ്. 30,000ത്തോളം പേരാണ് ഇതിനോടകം ഇക്കോസ്പോര്‍ട് ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനം കിട്ടണമെങ്കില്‍ ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാല്‍ കാത്തിരിപ്പിന്റെ കാലാവധി കുറച്ച് എത്രയും വേഗത്തില്‍ വാഹനം ഡെലിവറി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫോഡ് ഇന്ത്യയെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇക്കോസ്പോര്‍ട് പുറത്തിറക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും മികച്ച രീതിയിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നതായി ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജോഗീന്ദര്‍ സിംഗ് പറഞ്ഞു. ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ വര്‍ദ്ധിച്ചു വരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് ചെന്നൈ പ്ലാന്റില്‍ നിന്നുള്ള ഉല്പാദനം ഉയര്‍ത്തുമെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ജോഗീന്ദര്‍ സിംഗ് പറഞ്ഞു. ചെന്നൈ പ്ലാന്റില്‍ 142 ദശലക്ഷം ഡോളര്‍ കൂടുതലായി നിക്ഷേപിച്ചിട്ടുമുണ്ട്.
മറ്റു ബ്രാന്‍ഡുകളായ ഫോര്‍ഡ് ഫിഗോ, ക്ലാസിക്, ഫിയസ്റ്റ, എന്‍ഡവര്‍ എന്നിവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ജോഗീന്ദര്‍ സിംഗ് പറഞ്ഞു.
ജൂണ്‍ 26 നാണ് ഇക്കോസ്പോര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. 5.59 ലക്ഷം രൂപയാണ് ഈ മോഡലിന്റെ ദല്‍ഹി എക്സ് ഷോറൂം വില. മൂന്ന് എഞ്ചിന് ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാകും. നാല് ട്രിമ്മുകളില്‍ 10 പതിപ്പുകള്‍. മൂന്ന് മാനുവല്‍ എഞ്ചിന് ഓപ്ഷന്; ഒരു പെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനും. ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. രാജ്യത്ത് മൊത്തം 260 ഡീലര്‍ഷിപ്പുകള്‍ ആണ് ഫോര്‍ഡിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: