കോട്ടയം: ബിഎംഎസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ക്ഷേമബോര്‍ഡ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സാമ്പത്തിക ക്രമക്കേടുകള്‍ തടയുക, ഇഎസ്ഐ സ്കീം നടപ്പിലാക്കുക, ബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ. ധര്‍ണ്ണാ സമരം ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പിടിമുറുക്കത്തില്നിന്നും ക്ഷേമബോര്‍ഡിനെ മോചിപ്പിക്കണമെന്നും സാമ്പത്തിക ക്രമക്കേടുകള്‍ തടഞ്ഞ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോടും ബോര്‍ഡിനും ആവസ്യപ്പെട്ടു. ബോര്‍ഡിന്റെ മേല്‍നോട്ടം ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ മോട്ടോര്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി കെ.എന്‍. മോഹനന്, യൂണിയന ജനറല്‍ സെക്രട്ടറി നളിനാക്ഷന നായര്‍, പി.കെ. സുരേഷ്കുമാര്‍, മനോജ് മാധവന്, സാബു വി. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: