കോട്ടയം: ട്രെയിന്‍ എന്‍ജിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി. എരുമേലി സ്വദേശി ഹരിദാസാണ് ആത്മഹത്യാ ഭീഷണി മുഴക്കി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് എറണാകുളത്തേക്കു പോയ എന്‍ജിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. എന്ജിന് സ്പീഡ് കുറവായതിനാല്‍ പെട്ടെന്ന് നിര്‍ത്താന്‍ കഴിഞ്ഞു. കടക്കെണിയില്‍പ്പെട്ടതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്തതിനുശേഷം ബന്ധുക്കളോടൊപ്പം പറഞ്ഞയച്ചു. സംഭവത്തെ തുടര്‍ന്ന് 20 മിനിറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: