ബീജിംഗ്: ഐഫോണ്‍ ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചൈനീസ് യുവതി മരിച്ചു. ചൈനീസ് മാധ്യമങ്ങളില്‍ കണ്ട ആപ്പിള്‍ ഐഫോണിന്റെ പരസ്യത്തില്‍ ആകൃഷ്ടയായാണ് 23 കാരിയായ മാ ഐലുണ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വന്ന കോള്‍ എടുത്ത് സംസാരിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. സിന്‍ജിയാംഗ് യിഗര് പ്രദേശത്താണ് സംഭവം. സംഭവം വാര്‍ത്തയായതോടെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.
ട്വിറ്ററിന് തുല്യമായ സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ സിന് വൈബോയില്‍ കൂടി ഐലുണിന്റെ ബന്ധുക്കള്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. സംഭവത്തില്‍ ആപ്പിള്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ കോളുകള്‍ എടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലിട്ട പോസ്റ്റുകളില്‍ പറഞ്ഞു.
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കൂടി ഈ പോസ്റ്റുകള്‍ വളരെ വേഗം വ്യപിക്കുകയാണ്. മൊബെയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കോള്‍ എടുക്കരുതെന്ന മുന്നറിയിപ്പുകള്‍ നല്‍കുന്നതോടൊപ്പം ഈ സംഭവവും കൂട്ടിചേര്‍ത്താണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ ലോകത്തിലെ രണ്ടാമത്തെ വിപണിയുള്ള ഉല്‍പ്പന്നമാണ്. സംഭവത്തില്‍ ഖേദമുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ആപ്പിള്‍ പ്രതികരിച്ചു. ചൈന സതേണ്‍ എയര്‍ലൈന്‍സിലെ മുന്‍ ജീവനക്കാരിയാണ് മാ ഐലുണ് മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ വഴിയാണോ വൈദ്യുതാഘാതം ഏറ്റതെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: