കൊച്ചി: രാമായണ മാസാചരണത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങളായി. നാടും നഗരവും ഇനി രാമനാമങ്ങളാല് മുഖരിതമാകും. രാമായണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് കലൂരില്‍ പ്രൊഫ.എം.കെ.സാനു നിര്‍വഹിക്കും. ജസ്റ്റീസ് എം.രാമചന്ദ്രന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.വി.ശങ്കരണനാരായണന്‍, കെ.എ.എസ്.പണിക്കര്‍, എന്‍.ആര്.സുധാകരന്, എസ്.ജെ.ആര്.കുമാര്‍, കെ.പി.മാധവന് കുട്ടി, പ്രസന്ന ബാഹുലേയന് എന്നിവര്‍ പ്രസംഗിക്കും. വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്.സജി ചടങ്ങില്‍ സ്വാഗതം ആശംസിക്കും. രാവിലെ 9.30 മുതല്‍ രാമായണ പാരായണ മത്സരം നടക്കും. വിജയികള്‍ക്ക് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്ന ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രാമായണ മാസാചരണം നാളെ മുതല്‍ 31ന് ആഘോഷിക്കും. ഗണിപതി ഹവനം, ദേവീ പൂജ, സമുഹ ഭഗവത് സേവ (അവസാന 9 ദിവസം) എന്നിവയാണ് പരിപാടികള്‍.
ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം സംഘടിപ്പിക്കും. ക്ഷേത്രങ്ങള്‍, യൂണിയന് ഓഫീസുകള്‍, കുടുംബ യൂണിറ്റുകള്‍, ശാഖകള്‍, മൈക്രോ യൂണിറ്റുകള്‍, വനിതാ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആചരണം നടക്കുക.
രാമായണ പാരായണം, അഖണ്ഡ രാമായണ പാരായണം, രാമായണ പ്രശ്നോത്തരി, കഥാപ്രവചനം, കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍, ആത്മീയപ്രഭാഷണങ്ങള്‍, നാലമ്പല ദര്‍ശനം എന്നിവ ഒരു മാസം നീണ്ടുനില്കുന്ന പരിപാടികളുടെ ഭാഗമായി നടത്തും. നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മാസാചരണം ബുധനാഴ്ച സംസ്ഥാന ട്രഷറര്‍ എം.വി.ഗോപി ഉദ്ഘാടനം ചെയ്യും.
കൊരട്ടി പാലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന രാമായണ മാസാചരണം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന് ഉദ്ഘാടനം ചെയ്യും. അങ്കമാലി യൂണിയനില്‍ സംസ്ഥാന സെക്രട്ടറി എം.കെ.രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. പാലപ്പിള്ളി ഭുവനേശ്വരി ക്ഷേത്രത്തില്‍ ആചരണ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന് മാച്ചാംപിള്ളി ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ സുല്‍ത്താന്‍ പേട്ട സംഗീത വിനായക ക്ഷേത്രത്തില്‍ പാലക്കാട് യൂണിയന് പ്രസിഡന്റ് ലക്ഷ്മി നാരായണനും പാലക്കാട് ചവളക്കാരന്‍ കാളിയമ്മന്‍ ക്ഷേത്രത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍.മുത്തുകുമാര്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എ.ശിവരാജന് ഉദ്ഘാടനം ചെയ്യും.
പള്ളുരുത്തി: കര്‍ക്കിടക മാസത്തെ ഭക്തിസാന്ദ്രമാക്കാന്, പള്ളുരുത്തിയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. കര്‍ക്കിടകം ഒന്നുമുതല്‍ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തില്‍ നിത്യവും രാമായണപാരായണവും ഗണപതിഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകള്‍ നടക്കും. മാരമ്പിള്ളി ആദിപരാശക്തി ക്ഷേത്രത്തില്‍ നിത്യവും രായമായണ പാരായണം നടക്കും. ഇടക്കൊച്ചി ജ്ഞാനോദയം സഭ പരമേശ്വരകുമാരമംഗല മഹാദേവക്ഷേത്രത്തില്‍ രാമായണ പാരായണവും ക്ഷേത്രചടങ്ങുകളും നടക്കും. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വരക്ഷേത്രം എന്നിവിടങ്ങളിലും കര്‍ക്കിടക മാസപൂജകളും രാമായണ പരായണവും നടക്കും. പെരുമ്പടപ്പ് ഊരാളക്കംശ്ശേരി ശ്രീഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രാമായണ മാസാചരണ പരിപാടികള്‍ക്ക് കര്‍ക്കിടകം ഒന്നിന് ആരംഭമാകും. ദേവസ്വം പ്രസിഡന്റ് എ.എസ്.സതീശന് ഭദ്രദീപം കൊളുത്തും.
നിത്യവും രാമായണ പാരായണവും, ക്ഷേത്രചടങ്ങുകളായ ഗണിപതിഹോമവും, ഭഗവതിസേവയും നടക്കും. എല്ലാഞ്ഞായറാഴ്ചകളിലും അധ്യാത്മിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണം, ഭജന, സത്സംഗം എന്നിവയുമുണ്ടാകും. ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, ശങ്കരനാരായണ ക്ഷേത്രം, വലിയപുല്ലാര ശങ്കരനാരായണ ക്ഷേത്രം, ഏറഞ്ഞാട്ട് ഭഗവതിക്ഷേത്രം, കോതകുളങ്ങര ശാസ്താക്ഷേത്രം എന്നീവിടങ്ങളിലും കര്ക്കിടമാസാചരണ ചടങ്ങുകള്‍ നടക്കും.
പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലും, ആധ്യാത്മിക കേന്ദ്രങ്ങളിലും, വിവിധ ഹൈന്ദവ സംഘടനകളുടെ മേല്‍നോട്ടത്തില്‍ രാമായണ മാസാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കുറിച്ചിലക്കോട് എടവനക്കാവില്‍ 17 മുതല്‍ രായമായണ മാസാചരണവും ദിവസേന രാമായണ പാരായണവും നടത്തും. രാവിലെ 5ന് ഗണിപതി ഹോമം, ഭഗവതിസേവ, വിശേഷാല്‍ പൂജകള്‍ 21ന് രാവിലെ നാലമ്പല ദര്‍ശന തീര്‍ത്ഥയാത്രയും നടക്കും. പുല്ലുവഴി ഹിന്ദുഐക്യവേദി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണം പാനേക്കാവ് ഭഗവതി ശാസ്താക്ഷേത്രത്തില്‍ 17ന് ആരംഭിക്കും. രാമായണ പാരായണം സത്സംഗം നാലമ്പല തീര്‍ത്ഥയാത്ര എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഒക്കല്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായുള്ള മഹാഗണപതി ഹോമം 17ന് രാവിലെ 6ന് നടക്കും. ദിവസേന ഗ്രാമത്തിലെ ഓരോ ഭവനങ്ങളിലുമെത്തി രാമായണ പാരായണം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. പെരുമ്പാവൂര്‍ നാരായണീയ പാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓരോ ഭവനങ്ങളിലും ദിവസേനരാമായണ പാരായണം, സത്സംഗം, ശ്രീരാമ പൂജ, ഔഷധക്കഞ്ഞി വിതരണം എന്നിവ നടക്കും. രാമായണ പാരായണ സത്സംഗത്തിനും കേശവദാസ് നേതൃത്വം നല്‍കും.
രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് 17 മുതല്‍ രാവിലെ 5ന് ഗണപതിഹോമം 5.30 മുതല്‍ 7 വരെ രാമായണ പാരായണം, വൈകീട്ട് ദീപാരാധനക്ക് ശേഷം രാമായണ പാരായണവും പ്രസാദവിതരണവും നടക്കും. രാമായണ പാരായണത്തിന് ബാലകൃഷ്ണന് ചെറുകര കുഞ്ഞപ്പന് വരിപ്പേലിക്കുടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഹിന്ദുഐക്യവേദി ഇരിവിച്ചിറ മുടിക്കരായി സ്ഥാനീയ സമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് ഓരോ ഭവനങ്ങളിലും വൈകുന്നേരം 6 മുതല്‍ 8 വരെ രാമായണ പാരായണം പ്രഭാഷണം ഭജന എന്നിവ നടക്കും. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എം.കെ.അംബദ്കര്‍ നേതൃത്വം നല്‍കും.
ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് 17ന് രാവിലെ 7ന് ഔഷധക്കഞ്ഞിവിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തും. ഔഷധക്കഞ്ഞി വിതരണം കൗണ്‍സിലര്‍ ഓമന സുബ്രഹ്ണ്യന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബി.രാജീവ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കും.
കോതമംഗലം: തൃക്കാരിയൂര്‍ മഹാദേവക്ഷേത്രത്തില്‍ രാമായണ മാസാചരണം നാളെ മുതല്‍ ആഗസ്റ്റ് 17 വരെ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളിമറ്റപ്പിള്ളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും.
കര്‍ക്കിടകം ഒന്നിന് രാവിലെ 7ന് പ്രശന്ത് ചലച്ചിത്ര താരം വിനുമോഹന്‍ ഭദ്രദീപം കൊളുത്തി രാമായണ പാരായണം ഉദ്ഘാടനം ചെയ്യും. രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടം 30ന് രാമായണ പാരായണ മത്സരം, രാമായണ സംബന്ധ പ്രശ്നോത്തരി, 31ന് അഖണ്ഡ രാമായണ പരായണയജ്ഞം, ചിങ്ങം ഒന്നിന് രാവിലെ 9ന് തൃപ്പൂണിത്തുറ ശ്രീകുമാര്‍ ആന്റ് പാര്‍ട്ടിയുടെ ലയവാദ്യസമന്വയം (ജുഗല്‍ബന്ദി) എന്നിവയും നടക്കും. ജൂലൈ 28ന്, ആഗസ്റ്റ് 10 എന്നിദിവസങ്ങളില് നാലമ്പല ദര്‍ശനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: