മരട്: വേമ്പനാട്ടുകായലിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന എണ്ണപ്പാട മത്സ്യബന്ധനത്തിന് ഭീഷണിയാവുന്നു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ പല ഭാഗത്തുമാണ് വ്യാപകമായി എണ്ണപ്പാട കാണപ്പെടുന്നത്. അമ്പലമുകള്‍ വ്യവസായ മേഖലയില്‍നിന്നും രാസവസ്തുക്കളുമായി കൂറ്റന്‍ ബാര്‍ജുകള്‍ നിരന്തരം കടന്നുപോകുന്നത് കുണ്ടന്നൂര്‍, തേവര എന്നിവിടങ്ങളിലെ കായലുകളിലൂടെയാണ്. ഇവയില്‍നിന്നും രാസവസ്തുക്കളോ ഇന്ധനമോ ചോര്‍ന്നതാകാം എണ്ണപ്പാട പോലെ കാണപ്പെടുന്നതെന്ന് കരുതുന്നു. കായലിനടിയിലൂടെ കൊച്ചി റിഫൈനറിയിലേക്കും മറ്റും എണ്ണക്കുഴലുകള്‍ കടന്നുപോകുന്നുണ്ട്. ഇയില്‍ പൊട്ടലോ ചോര്‍ച്ചയോ ഉണ്ടോ എന്ന സംശയവും അവശേഷിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മരട് പ്രദേശത്ത് നിരവധി വാഹന സര്‍വീസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍നിന്നുള്ള ഓയിലും ഗ്രീസും മറ്റും സമീപത്തെ തോടുകളിലേക്ക് ഒഴുക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ളവ കായലില്‍ പരക്കുന്നത് പലപ്പോഴും പതിവുസംഭവമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയും മറ്റും കുറവായതിനാല്‍ പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് പഞ്ചായത്ത്, നഗരസഭാ അധികൃതര്‍ പറയുന്നത്.
കായലിലെ എണ്ണപ്പാട മത്സ്യസമ്പത്തിന് ഭീഷണിയാണെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറയുന്നു. തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഇത് അപകടത്തിനും ഉറവിടം കണ്ടെത്താനും നിയന്ത്രിക്കാനും അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: