കോട്ടയം: ജില്ലയിലെ 150 ഓളം ക്ഷേത്രസംരക്ഷണസമിതി ശാഖകളുടെ ആഭിമുഖ്യത്തില്‍ 5000 ഗൃഹങ്ങളില്‍ രാമായണ സത്സംഗങ്ങള്‍ നടത്തുന്നതിനും രാമായണമേളകള്‍, സത്രങ്ങള്‍, സിമ്പോസിയങ്ങള്‍, വൈജ്ഞാനിക മത്സരങ്ങള്‍ മുതലായ പരിപാടികളോടെ ക്ഷേത്രങ്ങളില്‍ ഭക്തിസാന്ദ്രമായി രാമായണമാസം ആചാരിക്കുന്നതിന് ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
കര്‍ക്കിടകം 1-ാം തീയതി എല്ലാ ക്ഷേത്രങ്ങളിലും തുഞ്ചത്തെഴുച്ഛന് അനുസ്മരണത്തോടെ രാമായണമാസ ഉദ്ഘാടനം നടക്കും. ചിങ്ങം ഒന്നാം തീയതി മലയാളദിനാചരണ പരിപാടികളോടെ രാമായണമാസാചരണ പരിപാടികള്‍ ആരംഭിക്കും. രാമായണമാസപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വൈകുന്നേരം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സമിതി സംസ്ഥാന ഉപാധ്യഷന് പി.എന്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി ഗോപാലകൃഷ്ണന് അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ ഡോ. പി.വി വിശ്വനാഥന് നമ്പൂതിരി തുഞ്ചല്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. സംസ്ഥാനകാര്യദര്‍ശി കെ.എസ് നാരായണന്, സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: