കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഹെല്‍ത്ത് സെന്ററില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഒരു നഴ്സിനേയും ഒരു നഴ്സിംഗ് അസിസ്റ്റന്റിനേയും നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്ന് രാവിലെ 11 ന് കാലടിയിലുള്ള സര്‍വകലാശാല ആസ്ഥാനത്തുവച്ചാണ് ഇന്റര്‍വ്യൂ. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വര്‍ഷ കോഴ്സ്) യോഗ്യത നേടിയിരിക്കണം. കൂടാതെ കേരള നേഴ്സിംഗ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ സാധുവായ രജിസ്ട്രേഷന് നിലവിലുണ്ടായിരിക്കണം.
മേല്‍ കാണിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഇന്ന് രാവിലെ 11 ന് മുമ്പായി കാലടിയിലുള്ള സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: