കൊച്ചി: ഗോവയില്‍നിന്ന് കേരളത്തില്‍ കുടിയേറി അഞ്ച് നൂറ്റാണ്ടായിട്ടും മാത്രുഭാഷയായ കോംഗ്കണി നിലനിര്‍ത്തി മലയാളത്തിനും കേരളത്തിനും സാംസ്കാരിക സംഭാവനകള്‍ നല്‍കിവരുന്ന കോംഗ്കണി സമൂഹത്തെ ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അഭിനന്ദിച്ചു. കൊച്ചിയില്‍ ഒരു ഗോവാ സെന്റര്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച് ഇന്‍സ്റ്റിട്യുട്ട് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റിയൂട്ടിലെ പതിനാറായിരത്തോളം പുസ്തകങ്ങളും താളിയോലകളും അടങ്ങുന്ന ലൈബ്രറി അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.വി. നിത്യാനന്ദഭട്ടിന്റെ നേത്രത്വത്തില്‍ ടി. എം. വി. രാജേഷ് ഷേണായി, പയ്യന്നൂര്‍ രമേഷ് പൈ, സീ.ജീ.രാജഗോപാല്‍, രാജാമണി വാദ്ധ്യാര്, ടീ.ആര്.സദാനന്ദ ഭട്ട്, ജനാര്‍ദന്‍ അത്രി, എന്‍.ഗോവിന്ദ കമ്മത്ത്, വീ. മുരളീധരന് എന്നിവര്‍ ചേര്‍ന്ന് പരീഖറെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. അഡ്വ. ആര്.ലക്ഷ്മിനാരായണ പ്രഭു അധ്യക്ഷത വഹിച്ചു, ആര്. ഭാസ്കര ഷേണായി, ആര്.രത്നാകര ഷേണായി, ജി.ചന്ദ്രശേഖര പ്രഭു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: