പമ്പാവാലി: നാറാണംതോട് വനമേഖലയില്‍ നിന്നും തേക്കുമരങ്ങള്‍ വെട്ടിക്കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മൂന്നുപ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി വനംവകുപ്പ്. വനമേഖലയില്‍ നിന്നും വെട്ടിക്കടത്തിയ തടിക്കഷണങ്ങള്‍ വാങ്ങിയ ഒരാളെ കഴിഞ്ഞദിവസം വനംവകുപ്പ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് യ്ഥാര്ത്ഥപ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മൂന്നു പ്രതികള്‍ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പലരും സ്ഥലത്തില്ലാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും വനപാലകര്‍ പറയുന്നു. പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്ന് കണമല ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ ടി.എസ്.സുരേഷ്ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: