കടുത്തുരുത്തി: ക്രിക്കറ്റ് താരം ശ്രീശാന്തും കുടുംബവും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ഇന്നലെ രാവിലെ പിതാവ് ശാന്തകുമാരന്‍ നായര്‍, മാതാവ് സാവിത്രിദേവി, സഹോദരി ദിവ്യ, സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന് എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് മള്ളിയൂരിലെത്തിയത്. ആയിരംകുടം അഭിഷേകം, ഗണപതി ഹോമം എന്നിവയുള്‍പെടെ നടന്ന വഴിപാടുകള്‍ക്കും കര്‍മങ്ങള്‍ക്കും ശേഷം ഉച്ചയോടെയാണ് ശ്രീയും കുടുംബവും മടങ്ങിയത്. മുമ്പും പലപ്രാവശ്യം ശ്രീശാന്ത് മള്ളിയൂരിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: