കാസര്‍കോട്: ഭാരതത്തിണ്റ്റെ പൈതൃകവും സാംസ്കാരികവും നില നിര്‍ത്തുന്നതിനായി നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്ന് കൊടുങ്ങല്ലൂറ് വിവേകാനന്ദ വേദിക് വിഷന്‍ ഫെഡറേഷന് ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി പറഞ്ഞു. കാസര്‍കോട് ചിന്മയമിഷണ്റ്റെ നേതൃത്വത്തില്‍ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ ഷഷ്ടി പൂര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന് ഹിന്ദുധര്‍മം വെല്ലുവിളികള്‍ നേരിടുകയാണ്. ഭാരതത്തിണ്റ്റെ സംസ്കാരവും സൗന്ദര്യവും നിലനിര്‍ത്താന്‍ നാം ഓരോരുത്തരും നെയ്ത്തിരി വെട്ടങ്ങളാവണം. നിഷ്കാമ കര്മ്മത്തിലൂന്നിയുള്ള ജീവിതമാണ് പിന്തുടരേണ്ടത്. ആത്മമോക്ഷാര്‍ത്ഥം നമ്മള് ചെയ്യുന്ന പ്രവൃത്തികളില്‍ സ്വാര്‍ത്ഥത വേണം. എന്നാല്‍ അത് പരഹിതത്തിനുവേണ്ടിയുള്ളതും ഈശ്വരീയ നിഷ്ഠയില്‍ അര്‍പ്പിതമായ പ്രവൃത്തിയും ആവണം. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യനുമുന്നില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും. വെളിച്ചം ഇല്ലാതെ പോകുന്ന ഭോഗസംസ്കാരത്തില്‍ ഹൃദയമാകുന്ന വിളക്കിന്് ഒരു വെട്ടമാവാന് കഴിയും. എന്നാല്‍ ആ വിളക്കിന് കരിപുരണ്ടിരിക്കുകയാണ്. മനസ്സിനെ ശക്തിപ്പെടുത്തി നിഷ്കാമ കര്‍മ്മത്തെ വെടിഞ്ഞ് ഒരു നിമിത്തമായി മാറാന്‍ നാം ഓരോരുത്തരും തയ്യാറാവണം. ധര്മ്മപക്ഷത്തുനിന്നുകൊണ്ട് അമ്മമാര്‍ ഊര്ജ്വസ്വലരാകണം. പുതുതലമുറയുടെ വഴികാട്ടിയായി അമ്മമാര്‍ മാറണമെന്നും അവര്‍ ആഹ്വാനം ചെയ്തു. പരിപാടിയില്‍ ചിന്മയമിഷന് പ്രസിഡണ്ട് എ.കെ.നായര്‍ അധ്യക്ഷത വഹിച്ചു. ദിവ്യാനന്ദ മാതാജി, ഭഗീരാനന്ദസരസ്വതി, വിശ്വാനന്ദ സരസ്വതി, തത്വാനന്ദ സരസ്വതി, യോഗേഷ് ചൈതന്യ, സുധര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മുകുന്ദന്, കെ.രാജന്, എം.കെ.ബാലകൃഷ്ണന്, പി.ദാമോദരന്‍, സിദ്ധാര്ത്ഥന്, രഘുനാഥന്, ഡോ.ശശിമേനോന്, പി.കെ.സുധാകരന്, ഗോപിനാഥന് മേനോന്, പ്രശാന്ത്, കെ.ശ്രീകുമാര്‍, പി.ജയകുമാര്‍, ടി.ശശിധരന്, അശോകന് പൊയിനാച്ചി, വിജയകുമാര്‍, വി.പി.പ്രഭാകരന്, ഷാനി.ജി.ആര് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കെ.ബാലചന്ദ്രന് സ്വാഗതവും ബി.പുഷ്പരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: