കൊച്ചി: നാടിനുതകുന്ന നല്ല കുട്ടികളെ വാര്‍ത്തെടുത്ത് രാഷ്ട്ര പാരമ്പര്യത്തെ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായവരാണ് സ്ത്രീകളെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്. ബാലഗോകുലം 38-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സ്ത്രീ ശക്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
രാമനാമം ജപിക്കുവാന്‍ പ്രേരണ നല്കുന്ന അമ്മമാരിലൂടെ കുട്ടികളില്‍ രാഷ്ട്ര സംസ്ക്കാരം പ്രസരിക്കപ്പെടുമെന്നും ശോഭാസുരേന്ദ്രന് അഭിപ്രായപ്പെട്ടു. അത്യാഗ്രഹിയും, ആഢംബരപ്രിയയുമായ ഒരു സ്ത്രീ വിചാരിച്ചാല്‍ ആദര്‍ശം ചോര്‍ന്നു പോവുകയും കൊടും കൊള്ളക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ നാടിന്റെ ശാപമാണ്. ആദര്‍ശ സുന്ദരമായ പുതിയ കേരളം ബാലഗോകുലത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. സമൂഹത്തിനു വേണ്ടി എന്തുചെയ്യണം എന്നതാണ് ബാലഗോകുലം പഠിപ്പിക്കുന്നത്.
ഭക്തിയുണ്ടെങ്കില്‍ ആ തലമുറയ്ക്ക് സുതാര്യമായി മുന്നോട്ടുപോകാം. സ്ത്രീ ശക്തിക്ക് പെണ്ണെഴുത്തിന്റെ ശക്തി ആവശ്യമില്ല. സ്ത്രീയും, പുരുഷനും തുല്യരാണ്. ഇത് വേദങ്ങളില്‍ പോലും പരാമര്‍ശിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
എല്ലാം സ്ത്രീകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. എല്ലാ പ്രഗത്ഭരായ പുരുഷന്മാരുടേയും പിറകില്‍ ഒരു അമ്മയുണ്ടെന്നും ശോഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ എല്ലാ രംഗത്തും കടന്നുവരികയാണ്. അവരെ ആദരിക്കുകയും, പുരുഷന്മാര്ക്കൊപ്പം സ്ഥാനം നല്‍കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അവര്‍ പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: