പോര്‍ട്ട് ഓഫ് സ്പെയിന്: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് വിധിക്കപ്പെട്ട ലങ്ക ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 43 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന നിലയിലാണ്.
നായകന് എയ്ഞ്ചലോ മാത്യൂസ് (4), രംഗന ഹെറാത്ത് എന്നിവര്‍ ക്രീസില്‍. രണ്ട് ഇരകളെ വീതം കണ്ടെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറും സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിനുമാണ് ലങ്കന്‍ ബാറ്റിങ്ങിനെ പിന്നോട്ടടിച്ചത്. ഉപുല്‍ തരംഗയും (11) കരിയറിലെ 400-ാം ഏകദിന മത്സരത്തിനിറങ്ങിയ മഹേല ജയവര്‍ധനെയും (22) ഭുവനേശ്വര്‍ കുമാറിനു കീഴടങ്ങി.
കുമാര്‍ സംഗക്കാര (71), ലാഹിരു തിരിമനെ (46) എന്നിവരുടെ ചെറുത്തുനില്‍പ്പ് സിംഹളവീരരെ പെട്ടൊന്നൊരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സംഗക്കാര ആറുതവണ പന്ത് അതിര്‍ത്തിയിലെത്തിച്ചു;ഒരു തവണ ഗ്യാലറിയിലും. തിരിമനെ നാലു ഫോറുകള്‍ സ്വന്തം പേരിലെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: