ഇന്നത്തെ നിരീശ്വരവാദികളും യുക്തിവാദികളും ഭയത്തിന്റെ നിഴലിലാണു കഴിയുന്നത്. പണ്ടും ഭാരതത്തില്‍ നാസ്തികരുണ്ടായിരുന്നു.
എന്നാല്‍ അവര്‍ ഇന്നുള്ളവരെപ്പോലെ ഭീരുക്കളായിരുന്നില്ല. അവര്‍ അവസാനംവരെ തങ്ങളുടെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനിന്നു. ഒരു പ്രതിബന്ധത്തിനും അവരെ പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല. ബുദ്ധനും മഹാവീരനുമൊക്കെ ഈശ്വരവിശ്വാസികളായിരുന്നില്ല.
പക്ഷേ, എതിര്‍പ്പു പേടിച്ചു സ്വന്തം അനേ്വഷണത്തില്‍ പിന്മാറാതിരുന്നത്കൊണ്ട് അവരും അവസാനം സത്യം കണ്ടെത്തുക തന്നെ ചെയ്തു. നമ്മുടെ ഋഷിമാര്‍ ഏറ്റവും വലിയ യുക്തിവാദികളായിരുന്നു.
അവരെ മനസ്സിലാക്കാന്‍പോലും ഇന്നു യുക്തിവാദികള്‍ എന്നഭിമാനിച്ചു നടക്കുന്നവര്‍ക്കു കഴിയുന്നില്ലെന്നതാണു സത്യം.
മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: