ന്യൂദല്‍ഹി: ഇന്ത്യയുടെ യുവ ടെന്നീസ് താരം ദിവിജ് ശരണിന് എടിപി കരിയറിലെ കന്നി ജയം. ഹാള്‍ ഓഫ് ഫെയിം ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍ വിഭാഗത്തില്‍ ക്രോയേഷ്യയുടെ ഇവോ കര്ലോവിക്കുമായി ചേര്‍ന്നാണ് ആദ്യ വിജയം ആഘോഷിച്ചത്.
ആദ്യ റൗണ്ടില്‍ ദിവിജ്- കര്ലോവിക്ക് സഖ്യം ഉക്രൈന്റെ ഇല്യാ മര്ച്ചെങ്കോ മൊള്ച്ചോവ് ജോടിയെ 4-6, 7-6, 11-9നു പരാജയപ്പെടുത്തി. അതേസമയം, സിംഗിള്‍സില്‍ പ്രകാശ് അമൃത്രാജ് പുറത്തായി.
മുന്‍ ലോക ഒന്നാം നമ്പര്‍ ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റാണ് പ്രകാശിന്റെ വഴിമുടക്കിയത് (6-2, 6-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: