കൊച്ചി: കേരള ജനതയെ വഞ്ചിച്ച സോളാര്‍ തട്ടിപ്പുകാര്‍ക്കുവേണ്ടി സ്വന്തം സ്വാധീനവും ഓഫീസും ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണത്തില്‍ തുടരുന്നത് രാഷ്ട്രീയ സദാചാരത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പ്രസ്താവിച്ചു.
അഴിമതി ഭരണത്തിനു നേതൃത്വം കൊടുക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള എ.കെ.ആന്റണി അഴിമതിക്കാരായ കേരള സര്‍ക്കാരിനു പിന്തുണ നല്‍കുന്നത് സ്വാഭാവികം മാത്രമാണ്. അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കരിദിനത്തോടനുബന്ധിച്ച് നഗരത്തില്‍ നടത്തിയ പ്രകടനത്തിനു ശേഷം നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, പി.ജി.അനില്‍കുമാര്‍, ജലജ ആചാര്യ, സംഷാദ്, പി.ജി.മനോജ്കുമാര്‍, യു.ആര്.രാജേഷ്, മുരളി അയ്യപ്പന്‍കാവ്, കെ.അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോതമംഗലത്ത് കരിദിനമാചരിച്ചു. വാരപ്പെട്ടി, കോട്ടപ്പടി, പിണ്ടിമന, നേര്യമംഗലം എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിനത്തോടനുബന്ധിച്ച് ഏലൂരില്‍ പ്രകടനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി സംസാരിച്ചു. എ.എ.ലെനീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്.സജികുമാര്‍, ഏലൂര്‍ ഗോപിനാഥ്, കെ.ആര്.കെ.പ്രസാദ്, ശിവദാസന്‍ കോട്ടയില്‍, എ.ബിജു എന്നിവര്‍ നേതൃത്വം നല്കി.
പെരുമ്പാവൂര്‍: സോളാര്‍തട്ടിപ്പുകേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം എന്ന ആവശ്യപ്പെട്ട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ബിജെപി ജില്ലാസെക്രട്ടറി അജിത്കുമാര്‍, മണ്ഡലം ജന.സെക്രട്ടറിമാരായ ബാബുകുമാര്‍, ഒ.സി.അശോകന് മണ്ഡലം സെക്രട്ടറി കെ.കെ.വേണുഗോപാല്‍, ഒ.വി.പൗലോസ്, സന്ദീപ് ഒക്കല്‍, കെ.രമേഷ്കുമാര്‍, എന്‍.കെ.ശശി, എച്ച്.ഗോപകുമാര്‍, സുരേഷ് കടുവാള്‍, വി.എന്‍.രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൊച്ചി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് വാഴക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കര്‍ഷകമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ഇ.എന്‍.വാസുദേവന്‍ നേതൃത്വം നല്കി. അരുണ്‍കുമാര്‍, അജി.ജി.എസ്. നീലകണ്ഠന്, സേതുനാഥ്, മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
ബിജെപി തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം ബാബുരാജ് തച്ചേത്ത് ഉദ്ഘാടനം ചെയ്തു. സി.സതീശന്, മധുകുമാര്‍ കൊല്ലേത്ത്, രാമകൃഷ്ണന് കിഴുപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: