വാഷിംഗ്ടണ്‍: ആണവോര്ജത്താല് നീങ്ങുന്ന ക്യൂരിയോസിറ്റിയുടെ ചൊവ്വാ പര്യവേഷണം നിര്‍ണായകഘട്ടത്തിലേക്ക്.
പ്രധാന ലക്ഷ്യമായ മൗണ്ട് ഷാര്‍പ്പ് എന്ന പേരിലറിയപ്പെടുന്ന പാറപ്രദേശങ്ങളിലേക്കാണ് ക്യൂരിയോസിറ്റി നീങ്ങുന്നത്.
ക്യൂരിയോസിറ്റി ചൊവ്വാപ്രതലത്തിലെത്തി പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദൗത്യത്തിന്റെ നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുന്നത്. പതിയെ നീങ്ങുന്ന വാഹനം മൗണ്ട് ഷാര്പ്പിലെത്താന് മാസങ്ങള്‍ എടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ച്ച 18മീറ്ററും തിങ്കളാഴ്ച്ച 40 മീറ്ററും ദൂരമാണ് ക്യൂരിയോസിറ്റി സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നു എന്നകാര്യവും ഈ യാത്രയോട് കൂടി അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: