കെയ്റോ: ഈജിപ്തില്‍ ഇടക്കാല പ്രധാനമന്ത്രിയായി ഹസം ബെബ്ലാവിയെ നിയമിച്ചു. യുഎന്നിന്റെ ആണവോര്‍ജ്ജ സമിതി മുന്‍ചെയര്‍മാന്‍ മുഹമ്മദ് എല്ബറാദിയാണ് വൈസ് പ്രസിഡന്റ്. അതേസമയം ഇടക്കാല പ്രസിഡന്റ് അഡ്ലി മന്‍സൂറിന്റെ തെരഞ്ഞെടുപ്പ് നിര്‍ദ്ദേശം തള്ളിക്കളഞ്ഞ മുസ്ലീം ബ്രദര്‍ഹുഡ് പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശത്തോട് പ്രതികരിച്ചിട്ടില്ല.
ഈജിപ്തില്‍ പുറത്താക്കപ്പെട്ട മുര്‍സി ഭരണകൂടത്തിലെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്നു ഹസം അല്‍ ബെബ് ലാവി. ഈജിപ്ഷ്യന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകാംഗമായ ബെബ് ലാവി ധനശാസ്ത്ര അധ്യാപകന് കൂടിയാണ് ഹസം.
അതേസമയം 6 മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പ്രശ്നപരാഹാരം കാണാമെന്ന ഈജിപ്ഷ്യന്‍ ഇടക്കാല പ്രസിഡന്റ് അഡ്ലി മന്‍സൂറിന്റെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കി.
മുര്‍സിയെ അനുകൂലിച്ച് മുസ്ലിം ബ്രദര്‍ ഹുഡ് നടത്തിയ പ്രകടനത്തിനു നേരെ സൈന്യം നടത്തിയ വെടിവെയ്പില്‍ 54 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: