കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന് നായര്‍ കോടതി മുമ്പാകെ നല്കിയ മോഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘ തലവനായിട്ടുള്ള കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനം ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്യപ്പെട്ടു. നാല്‍പ്പത് ലക്ഷം രൂപ സരിതാ നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് ശ്രീധരന് നായര്‍ നല്‍കിയത്. ബിജു രാധാകൃഷ്ണനും, സരിതാ നായരും, ശാലുമോനോനും, ഉമ്മന്‍ചാണ്ടിയും കൂടി കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. രാജി വച്ചില്ലെങ്കില്‍ ഗവര്‍ണ്ണര്‍ രാജി എഴുതി വാങ്ങി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍തട്ടിപ്പ് കേസില്‍ ശ്രീധരന് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ബിജെപി എറണാകുളം നിയോജക മണ്ഡലം കമ്മറ്റി കലൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, സി.ജി.രാജഗോപാല്‍, ജലജ ആചാര്യ, സംശോധ് സേട്ട്, യു.ആര്.രാജേഷ്, പി.ജി.മനോജ്കുമാര്‍, എ.പി.സെല്‍വരാജ്, ഇ.എ.രാമലഹിതന്‍, ഏലൂര്‍ ഗോപിനാഥ്, വിജയകുമാര്‍ വി.മേനോന്, കെ.ബി.മുരളി, എച്ച്.ദിനേശ്, ജയന് തോട്ടുങ്കല്‍, സജോ, രാജീവന്, ഷിബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: