ആലുവ: ആലുവ നഗരസഭയുടെയും മാജിക് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ 5 ദിവസം നീണ്ടുനില്‍ക്കുന്ന മാജിക് ഉത്സവത്തിന് ചട്ടവിരുദ്ധമായി അനുമതിനല്കിയതിനെതിരെ ആക്ഷേപം ഉയര്‍ന്നു.
നഗരസഭ ചട്ടപ്രകാരം കൗണ്‍സിലില്‍ അംഗീകാരമില്ലാതെ സംയുക്തമായി പരിപാടി സംഘടിപ്പിച്ചതിനെതിരെ ഭരണകക്ഷിയിലെ 7 കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്ക് രേഖമൂലം ഇതുസംബന്ധിച്ച് പരാതിനല്‍കി. പ്രതിപക്ഷത്തെ നാല് കൗണ്‍സിലര്‍മാരും ചട്ടവിരുദ്ധമായി പരിപാടി നടത്തുന്നതിന് എതിരാണ്. നഗസസഭ ചെയര്മാന് തന്നിഷ്ടപ്രകാരമാണ് മാജിക് പരിപാടിക്ക് വേണ്ടി ടൗണ്‍ഹാള്‍ അനുവദിച്ചതെന്നാണ് ആരോപണം. ടൗണ്‍ഹാളില്‍ ആരംഭിച്ച മാജിക് ഉത്സവം നഗരസഭയുമായി ചേര്‍ന്നുള്ള പരിപാടിയല്ലെന്നും താന്വ്യക്തിപരമായി ചില സഹായങ്ങള്‍ ചെയ്യുകയാണുണ്ടായതെന്നുമാണ് ചെയര്മാന് എം.ടി.ജേക്കബിന്റെ ഭാക്ഷ്യം.
എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടിസില്‍ നഗരസഭയുമായി ചേര്‍ന്നുള്ള സംയുക്ത പരിപാടിയെന്ന് സംഘാടകര്തെറ്റായി രേഖപ്പെടുത്തിയതാണെന്നും ചെയര്മാന് പറഞ്ഞു. എന്നാല്‍ 15,000 രൂപയോളം വാടകയുള്ള ടൗണ്‍ഹാള്‍ സൗജന്യമായി വിട്ടുനല്‍കുന്നതിലൂടെ 75,000 രൂപയുടെ നഷ്ടം നഗരസഭയ്ക്കുണ്ടെന്നാണ് ആരോപണം. മാത്രമല്ല പാസ് മൂലം നടത്തുന്ന പരിപാടിയായതിനാല്‍ നികുതിയിനത്തിലും നഗരസഭയ്ക്ക് നഷ്ടമുണ്ട്.
ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്കാന് കഴിയാതെവിഷമിക്കുന്ന നഗരസഭയാണ് ചട്ടവിരുദ്ധമായ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. കൗണ്‍സില്‍ അധികാരമേറ്റശേഷം ശമ്പളം വൈകിയതിന്റെ പേരില്‍ പലവട്ടം ജീവനക്കാര്‍ പ്രതിഷേധം ഉയര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: