ചെല്ലാനം: പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനം അംബേദ്കര്‍ കോളനിയില്‍ സഹായഹസ്തവുമായി വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ എത്തി. പ്രളയക്കെടുതിയില്‍ യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാതിരുന്ന 90 ഓളം കുടുംബങ്ങളാണ് ഇവിടെഉള്ളത്. ഭൂരിപക്ഷം പട്ടികജാതിക്കാര്‍ അധിവസിക്കുന്ന ഈ കോളനിയില്‍ നിന്നും ചെല്ലാനം മാളികപ്പറമ്പ് ജംഗ്ഷനിലേക്കുള്ള റോഡ് ഒരു ആമ്പുലന്‍സ് പോലും പോകുന്ന രീതിയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല.
മൃതദേഹങ്ങള്‍ പോലും കിലോമീറ്ററുകള്‍ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയിലാണ്. വെള്ളകെട്ട് മൂലം കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വല്ലപ്പോഴും മാത്രമാണ്. വിഎച്ച്പി ജില്ലാസമിതി സംഘടിപ്പിച്ച ദുരിതാശ്വാസ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ചെല്ലാനം പഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ വര്‍ഗീസ് നിര്‍വഹിച്ചു. സര്‍ക്കാര്‍ സഹായം എത്താതിരുന്ന കോളനിയില്‍ അടിയന്തിര സഹായവുമായെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ക്ക് അവര്‍ പ്രത്യേക അനുമോദനം രേഖപ്പെടുത്തി. വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി എസ്.സജി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
വിഎച്ച്പി ജില്ലാ ജോ.സെക്രട്ടറി എ.ടി.സന്തോഷ്, വി.രാധാകൃഷ്ണന്, ലഫ്റ്റ്നറ്റ് കമാന്‍ഡര്‍ പി.കെ.എന്‍.പിള്ള, ഗോപകുമാര്‍, രാഷ്ട്രീയ സേവസംഘം ജില്ലാ സേവാപ്രമുഖ് മണികണ്ഠന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം ഇവര്‍ക്ക് അധികൃതര്‍ അനുവദിക്കണമെന്നും പൊഴിച്ചിറമാളികപ്പറമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും വിഎച്ച്പി ജില്ലാ സെക്രട്ടറി എസ്.സജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: