കോട്ടയം: ജില്ലാ ലൈബ്രറി ഭരണസമിതിയില്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടും ഭരണഘടന ഭേദഗതിക്ക് ലൈബ്രറി പ്രസിഡന്റ് സി.എബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം അംഗീകാരം നല്കി.
അടുത്ത തെരഞ്ഞെടുപ്പ് വരെ ദളിത് പ്രതിനിധിയായി വി.ടി.സോമന്‍കുട്ടി വള്ളോപറമ്പിലിനെ മാനേജിംഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു. കൂടാതെ ഭരണസമിതിയുട കാലാവധി മൂന്ന് വര്‍ഷമായി കുറയ്ക്കുവാനും ഭരവാഹികളുടെ അംഗസംഖ്യ പതിനൊന്നായി നിജപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയും പൊതുയോഗം അംഗീകരിച്ചു.
ലൈബ്രറിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവുകണക്കുകളും സെക്രട്ടറി സി.ജി.വാസുദേവന്‍ നായര്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തേക്ക് 91,81,000 രൂപ വരവ്ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റും പൊതുയോഗം അംഗീകാരം നല്കി.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മാതൃകാ ബൈലോ അംഗീകരിച്ച് അഫിലിയേഷന് പുനഃസ്ഥാപിക്കുവാനും മൂന്നുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുവാനും വായനയെ പരിപോഷിപ്പിക്കുന്നതിനായുളള ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് മാടവന ബാലകൃഷ്ണപിള്ള, ജോയന്റ് സെക്രട്ടറി അഡ്വ.സി.ജോസ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: