തൃപ്പൂണിത്തുറ: ശബരിപാത പണിയുന്നതിനെന്ന പേരില്‍ തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന അനധികൃത സര്‍വ്വെയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് എറണാകുളം ജില്ല റസിഡന്റ്സ് അസോസിയേഷന്‍സ് അപ്പെക്സ് കൗണ്‍സില്‍ (എഡ്രാക്ക്) മേഖല കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന- തദ്ദേശഭരണസ്ഥാപനങ്ങളുടെ ഏകോപനവും പരസ്പര ധാരണയില്ലായ്മയും കാരണം ജനങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടാതിരിക്കുകയും അവര്‍ക്ക്-ദുരവസ്ഥ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നതായി എഡ്രാക്ക് യോഗം ചൂണ്ടിക്കാട്ടി.
ശബരിപാതക്ക് വേണ്ടിയെന്ന് പറയുന്ന പുതിയ അലൈന്മെന്റ് അംഗീകരിക്കപ്പെടുന്ന പക്ഷം നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതായിവരും പലവീടുകള്‍ക്കും നടുവിലൂടെയാണ് ഇപ്പോള്‍ സര്‍വ്വെ നടത്തുന്നത്. ഉപഗ്രഹ സര്‍വ്വെയിലൂടെ വാസഗൃഹങ്ങളില്ലാത്ത സ്ഥലങ്ങള്കണ്ടെത്താമെന്നിരിക്കെ വീടുകള്‍ ഉള്‍പ്പെടുത്തി സര്‍വ്വെ നടത്തുന്നതില്‍ ദുരുഹതയുണ്ട്.
കൊച്ചി മധുര എന്‍എച്ച് 49 ന്റെ (പുതിയ എന്‍എച്ച് 85) തൃപ്പൂണിത്തുറ ബൈപാസ് പൂര്‍ത്തിയാക്കി സീപോര്ട്ട്എയര് പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്നത് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഗതാഗത തടസം പരിഹരിക്കാന്‍ സഹായിക്കും. എന്നാല്‍ 30 കോല്ലത്തോളമായിട്ടു ഈ പദ്ധതിനടപ്പാക്കാതിരിക്കെ ശബരിപാതക്ക് വേണ്ടി സര്വ്വെനടത്തുന്നത് മറ്റുലക്ഷ്യങ്ങളൊടെയാണെന്ന് സംശയിക്കണം.
നിര്‍ദ്ദിഷ്ട ഇരുമ്പനം- ചിത്രപ്പുഴ- മാമല ബണ്ട് റോഡ് വികസിപ്പിച്ച് എംസി റോഡിലേക്ക് ബദ്ധിപ്പിച്ച് ശബരിപാതക്ക് ഉപയോഗിച്ചാല്‍ ഒരാളെപ്പോലും കുടിയിറക്കാതെ പദ്ധതിനടപ്പാക്കാനാവും. നേരത്തെ നടത്തിയ സര്‍വ്വെകളില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇക്കാര്യം അട്ടിമറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമാണ് പുതിയ നീക്കം.
ശബരിപാതയുടെ ദിശാനിര്‍ണയം അട്ടിമറിക്കാനുള്ള പുതിയ നീക്കം ഉപേക്ഷിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളും പ്രദേശവാസികളുമായി കൂടിയാലോചിച്ച് പദ്ധതിസുതാര്യമായിനടപ്പാക്കണമെന്ന് എഡ്രാക്ക്യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖല പ്രസിഡന്റ് എം.ടി.വര്‍ഗീസ് അദ്ധ്യക്ഷതവഹിച്ചു. സി.കെ.വേണുഗോപാല്‍, സി.എ.ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: