പാലാ: സോളാര്‍ തട്ടിപ്പുകേസില്‍ കേരള ജനതയെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി പാലാ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സജീവമായി കെ.സുരേന്ദ്രന്റെ ഫോണ്‍ ചോര്‍ത്തുന്നതിലൂടെ ആഭ്യന്തരമന്ത്രിയുടെ കപടമുഖമാണ് പുറത്തു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച എലിങ്ങളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇളങ്ങുളം വടക്ക് പുതുതായി രൂപികരിച്ച യുവമോര്‍ച്ച ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ അനുരൂപ് കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് രാമപും, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് വെള്ളാംകാവില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ആര്.സരീഷ്കുമാര്‍, അരുണ്‍ ബി.എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: